View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടു ഞാന്‍ ...

ചിത്രംഅഭിമന്യു (1991)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by maathachan@gmail.com,Corrected by Suresh on November 10, 2008Kandu Njan Mizhikalil Aalolamam Nin Hrudayam Oh
Kettu Njan Mozhikalil Vachalamam nin Nombaram Oh
Gopura Pon Kodiyil Ambala Pravin Manam
Paadunnoraradhana Manthram Pole Kettu Njan

padangal punarunna sringara nopuravum
kayyil kilungum pon valaththaariyum (2)
velikkorunguvaan en kinaavil (2) anuvaadam thedukayalle?
en aathmaavil nee .. enne thedukayallae ?
kandu njaan mizhikalil aloalamam
nin hridayam pol..

valittu kannezhuthi vellottu valayaninju
oru naal neeyen antharjanamaakum (valittu..)
kanmani thinkale nin kalankam (2)
kashmeera kunkumamaakum
nee sumamgalayaakum deerkhasumamgalayaakum (kandu njaan..)

----------------------------------

Added by maathachan@gmail.com,Corrected by Suresh on November 10, 2008കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ..
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ...
ഗോപുര പൊന്‍ കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ..
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ...

പാദങ്ങള്‍ പുണരുന്ന ശ്രംഗാര നോപുരവും
കയ്യില്‍ കിലുങ്ങും പൊന്‍ വളത്താരിയും (2)
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ (2) അനുവാദം തേടുകയല്ലേ?
എന്‍ ആത്മാവില്‍ നീ .. എന്നെ തേടുകയല്ലേ ?
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം
നിന്‍ ഹൃദയം പോല്‍..

വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു
ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും (വാലിട്ടു..)
കണ്മണി തിങ്കളേ നിന്‍ കളങ്കം (2)
കാശ്മീര കുങ്കുമമാകും
നീ സുമംഗലയാകും ദീര്‍ഖസുമംഗലയാകും (കണ്ടു ഞാന്‍..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമല മേലെ വാര്‍മഴ മേഘം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ക്ലാസിക്കല്‍ ബിറ്റ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ഗണപതി ബപ്പാ മോറിയാ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
രാമായണക്കാറ്റേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍