View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇടറുന്ന കിളിമൊഴിയുടെ ...

ചിത്രംവീണ്ടുമൊരു ഗീതം (1991)
ഗാനരചനഹരി കുടപ്പനക്കുന്ന്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on August 20, 2010
 
ഇടറുന്ന കിളിമൊഴിയോടേ
വിട ചൊല്ലിപ്പിരിയുന്ന സന്ധ്യേ
തേങ്ങുമോരാത്മാവിന്‍ സ്പന്ദനം കേള്‍ക്കാതെ
യാത്രാമൊഴി പോലും ചൊല്ലുവാനാകാതെ
ദുഃഖത്തിന്‍ ഗ്രീഷ്മഭൂവില്‍ ഞാന്‍ നില്‍പൂ

ഇടറുന്ന കിളിമൊഴിയോടേ
വിട ചൊല്ലിപ്പിരിയുന്ന സന്ധ്യേ

വാടി വീഴും പൂക്കളെ എന്തിനോ
വീണ്ടും നീ മന്ദം തഴുകീടുന്നു
(വാടി വീഴും )
നാളെ ഏക ഹരിത തീരത്തു
നിന്നോമല്‍ കിനാക്കളായു് വിടരുമെന്നോ
ഇനി സമാഗമത്തിനു് മറ്റൊരുഷസന്ധ്യ (2)
എനിക്കു മാത്രം ഇല്ലയെന്നോ

ഇടറുന്ന കിളിമൊഴിയോടേ
വിട ചൊല്ലിപ്പിരിയുന്ന സന്ധ്യേ

വിരഹത്തിന്നിരുളില്‍ ആളുന്നോരേ
വസുധ തന്‍ നൊമ്പരം നീ അറിവോ
(വിരഹത്തി)
വേറിടാനാകാത്ത നിന്റെ ആത്മാവാം
വാനിലെ ഒറ്റനക്ഷത്രം പോലെ
എന്റെ ഈ ഏകാന്ത മൗനത്തിന്നീണം (2)
എന്‍ പ്രിയന്റോര്‍മ്മയില്‍ തുടിക്കുകില്ലേ

(ഇടറുന്ന )

----------------------------------

Added by jayalakshmi.ravi@gmail.com on April 1, 2011

Idarunna kilimozhiyode
vidacholli piriyunna sandhye
thengumoraathmaavin spandanam kelkkaathe
yaathraamozhi polum cholluvaanaakaathe
dukhathin greeshmabhoovil njaan nilppoo
idarunna kilimozhiyode
vidacholli piriyunna sandhye

vaadiveezhum pookkale enthino
veendum mandam thazhukidunnu
(vaadiveezhum....)
naale etho harithatheerathil
ennomal kinaakkalaay vidarumenno
ini samaagamathin mattorushasandhya - 2
eniykku maathram illayenno
idarunna kilimozhiyode
vidacholli piriyunna sandhye

virahathinnirulil aalunnoree
vasudhathan nombaram nee arivoo
(virahathinnirulil.....)
veridaanaakaatha ninte aathmaavaam
vaanile ottanakshathram pole
enteyee ekaantha mounathineenam - 2
en priyantormmayil thudikkukille
(idarunna....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗന്ധര്‍വ ഹൃദയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഹരി കുടപ്പനക്കുന്ന്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സംഗീത തപസ്യ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഹരി കുടപ്പനക്കുന്ന്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൊല്‍ക്കണി വയ്ക്കുവതാരോ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഹരി കുടപ്പനക്കുന്ന്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്മരഹര ഗൌരീശവിഭോ[സൂര്യം സുന്ദരലോക]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വി ദക്ഷിണാമൂര്‍ത്തി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇടറുന്ന കിളിമൊഴിയോടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഹരി കുടപ്പനക്കുന്ന്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി