View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടു പണ്ടേദനില്‍ നിന്നും ...

ചിത്രംഈ കഥ എന്റെ കഥ (1988)
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംമധുകുമാര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
പണ്ടു പണ്ടേദനിൽ നിന്നും രണ്ടു
സ്വർണ്ണലതകൾ പടർന്നു വന്നു
ഏകാന്ത ഹർഷത്തിൻ
മുന്തിരിത്തേൻ പകർന്നേകുമീ കൈകളെപ്പോലെ
ഈ കൈകൾ ഈ തളിർക്കൈകൾ പോലെ (പണ്ടു പണ്ടേദനിൽ..)

പൂമരച്ചില്ലകൾ സ്നേഹോപചാരമായ്
ചാമരം വീശി നിൽക്കുന്നു(2)
മഞ്ഞണിരാവിന്നു നമ്മൾക്കൊരുക്കിയ
മഞ്ചമിതാ മലർമഞ്ചം(2)
എല്ലാം മറന്നൊന്നു പാടാം വേദന
എല്ലാം മറന്നിനി പാടാം (പണ്ടു പണ്ടേദനിൽ..)

കുങ്കുമപ്പൂ നുള്ളി നുള്ളി നടക്കുന്ന
രണ്ടു കളിത്തോഴർ പോലെ (2)
പോയ ജന്മത്തിലെ കാമുകീ കാമുകർ
പോലെയീ തീരത്തു വീണ്ടും(2)
ഓർമ്മകൾ തൻ സുഖഗന്ധം നുകർന്നോ
രായിരം പാട്ടു പാടാം (പണ്ടു പണ്ടേദനിൽ..)

----------------------------------

Added by Susie on July 6, 2010

pandupandedanil ninnum randu
swarnnalathakal padarnnu vannu
ekaantha harshathin munthirithen pakar-
nnekumee kaikaleppole
ee kaikal ee thalir kaikaleppole
(pandupandedanil)

poomarachillakal snehopachaaramaay
chaamaram veeshi nilkkunnu (poomara)
manjani raavinnu nammalkkorukkiya
manchamithaa malarmancham (manjani)
ellaam marannonnu paadaam vedana
ellaam marannini paadaam
(pandupandedanil)

kunkumappoo nulli nulli nadakkunna
randu kalithozhar pole (kunkumappoo)
poya janmathile kaamukeekaamukar
poleyee theerathu veendum (poya)
ormmakal than sukhagandham nukarnno-
raayiram paattu paadaam
(pandupandedanil)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്‍ ചുണ്ടില്‍ നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മധുകുമാര്‍
വേര്‍പിരിയുവാന്‍
ആലാപനം : ഒ എൻ വി കുറുപ്പ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മധുകുമാര്‍