View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗസാമ്രാജ്യദേവാലയത്തിലേ ...

ചിത്രംരാജനര്‍ത്തകി (1980)
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by vikasvenattu@gmail.com on June 8, 2010
രാഗസാമ്രാജ്യദേവാലയത്തിലെ
രാജനര്‍ത്തകി നീയല്ലേ - സഖീ
രാജനര്‍ത്തകി നീയല്ലേ...
പൂവമ്പനമരുന്ന ശ്രീകോവില്‍‌തന്നിലെ
പൂജാരിണി നീയല്ലേ - സഖീ നീയല്ലേ
(രാഗ...)

താരുണ്യമന്ദാരപുഷ്പങ്ങള്‍ വിരിയും
താമരത്തളിരെതിര്‍പ്പൂങ്കവിളില്‍
കൈവിരലാല്‍ നുള്ളിയതാരോ
കാമനോ നിന്റെ കാമുകനോ
(രാഗ...)

അഭിലാഷവാസന്തമാസം വിടര്‍ത്തിയ
ആരാമപുഷ്പമേ നിന്‍ മനസ്സില്‍
തൂമരന്ദം വീണ്ടും നിറച്ചത്
പ്രേമമോ എന്റെ വ്യാമോഹമോ
(രാഗ...)

----------------------------------

Added by Susie on July 8, 2010
raaga saamraajya devaalayathile
raajanarthaki neeyalle sakhee
raajanarthaki neeyalle
poovambanamarunna shreekovil thannile
poojaarini neeyalle sakhee neeyalle
(raaga)


thaarunya mandaara pushpangal viriyum
thaamarathalirethir poonkavilil
kaiviralaal nulliyathaaro
kaamano ninte kaamukano (raaga)

abhilaasha vaasanthamaasam vidarthiya
aaraamapushpame nin manassil
thoomarandam veendum nirachathu
premamo ente vyaamohamo (raaga)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗോകുല നികുഞ്ജത്തിൽ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മരതകക്കൂട്ടിൽ പാടും
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വസന്ത നിദ്ര
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍