View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nin Madhuritha ...

MovieKaathirippinte Thudakkam (1987)
LyricsP Bhaskaran
MusicJohnson
SingersKJ Yesudas, Chorus

Lyrics


Added by ശ്രീകാന്ത് sreekanthsnair.79@gmail.com on October 22, 2009
 നിന്‍ മധുരിത മദകര സംഗീതം
മമ ഹൃദയ വീണയിതില്‍
നീ പകരുക പ്രണയത്തിന്‍ സംഗീതം
വരവായ്
വരവായ് നിന്‍ വനമാലി വരവായ് നിന്‍ വനമാലി
മണിവേണുവൂതിയൂതി രാധയായി


താരുണ്യ വാസന്ത വാടികയില്‍
പാടാത്ത ഗാനങ്ങള്‍ പാടിയെന്‍
സങ്കല്പ മണിവേദി നടുവില്‍
നീയെന്റെ ജീവന്റെ പൂവനിയില്‍
മായാത്ത മധുമാസമായിയെന്‍
ആനന്ദസ്വപ്നത്തെ ഉണര്‍ത്തി
പവനനില്‍ ഇളകിടും ലതികേ നീ
മനസ്സിജനെയ്തിടും മാകന്ദമലരായ് ആടൂ നീ
പാടൂ സംഗീതം...


പ്രേമാര്‍ദ്ര ഹേമന്ത ചന്ദ്രികയില്‍
പാടുന്ന രാപ്പാടിയായി നീ
പാറുന്നു പാറുന്നു നീളെ...
ആനന്ദ മന്ദാരപൂവനിയില്‍
ആടുന്ന വനദേവിയായി നീ
ആശ തന്‍ മലര്‍ നീളെ വിടര്‍ത്തി
പ്രണയമാം നളിനിയില്‍ കമലം നീ
പുതുമലര്‍ പൂവിടും പൂനിലാവൊളിയായി
പോരൂ നീ...പോരൂ സാനന്ദം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011

nin madhuritha madakara sangeetham
mama hridhya veenayithil nee pakaruka
pranayathin sangeetham
varavaayi varavaayi nin vanamaali
manivenu oothi oothi raadhayaayi

thaarunya vaasantha vaadikayil
padatha gaanagal paadiyen
sankalppa manivedhi naduvil
neeyente jeevante poovaniyil
maayaatha madhumaasamaayi en
aananda swapnathe unarthi
pavananil ilakidum lathike nee
manassije neythidum
maakanatha malaraayi aadoo nee
paadoo sangeetham
(nin madhuritha......)

premaadra hemantha chandrikal
padunna rapaadiyaayi nee
paarunnu paarunnu neele
aanada mandaara poovaniyil
adunna vanadeviyaayi nee
aasha than malar neele vidarthi
pranayamaam naliniyil kalamalam nee
puthumalar poovidum poonilavoliyayi
poroo nee poroo sadantham
(nin madhuritha......)


Other Songs in this movie

Good morning every body
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Johnson