View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവേ ഒരു ...

ചിത്രംകയ്യെത്തും ദൂരത്ത്‌ (2002)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംസുജാത മോഹന്‍, ബിജു നാരായണന്‍, ഡോ ഫഹദ്‌, ഫ്രാങ്കോ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on September 14, 2010
 

പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്
അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം
(പൂവേ ....)

ഓരോരോ വാക്കിലും നീയാണെൻ സംഗീതം
ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ
ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ (2)
മധുരമാം ഓർമ്മയല്ലേ
പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ
(പൂവേ ....)

കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ
കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ
നിൻ മൊഴി താൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ
നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ
ഇതൾ മഴത്തേരിൽ വരുമോ നീ (2)
മണിവള കൊഞ്ചലോടെ
ഒരു നിമിഷം തൂവൽതളികയിൽ
ഓർമ്മക്കായ് നീ നൽകുമോ
(പൂവേ..)

Added by ജിജാ സുബ്രഹ്മണ്യൻ on September 14, 2010
 

Poove oru mazha mutham nin kavilil pathinjuvo
Thenay oru kili nadam nin kathil kuthirnnuvo.
Ariyathe vannu thazhukunnu nanavarnna pon kinavyu
Anayathe ninnil eriyunnu anuragamenna novu
Unarukay uyiruyrin muralikayil etho ganam
(poove)

Ororo vaakilum neeyanen sangeetham
Ororo nokilum noorallo varnangal
Jeevente jeevanayi neeyenne pulkumbol
ravellam ravakum poovellam poovakum
hrudaya mandaramalle nee
madhuramam ormayalle
priya rejani ponnambaliyude thazhamboo nee choodumo
(poove )

Kalocha kelkathe kanaka tharamariyathe
Kanpeelili thovalil mazhanilavu thazhukathe
Ninmozhi than muthonnum vazhi neele pozhiyathe
Ninkalkal elamanjil vallarikal pinayathe.
Ethal mazhatheril varumo nee
Mani vala konjalode
Oru ninmisham thooval thalikayil
Ormakayi nee nalkumo
(poove..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആക്കയ്യിലിക്കയ്യിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
പ്രിയസഖി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ആദ്യമായ്
ആലാപനം : രാജേഷ് വിജയ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഗോകുലത്തില്‍
ആലാപനം : കെ എസ്‌ ചിത്ര, വിധു പ്രതാപ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
അരവിന്ദനയനാ
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
അസലസലായ്‌
ആലാപനം : എം ജി ശ്രീകുമാർ, ബിജു നാരായണന്‍, ഫ്രാങ്കോ, ഗോപി സുന്ദര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
വസന്തരാവിന്‍
ആലാപനം : സുജാത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍