View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഴകില്‍ ഒഴുകി ...

ചിത്രംപ്രതികാരജ്വാല (1985)
ചലച്ചിത്ര സംവിധാനംപി രവി രാജ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഇളയരാജ
ആലാപനംപി ജയചന്ദ്രൻ, ലതിക

വരികള്‍

Added by devi pillai on February 19, 2011

അഴകില്‍ ഒഴുകി കുളിരിലിഴുകി ചേരുകയായ്
ഹൃദയത്തളിരില്‍ അമൃതകണികള്‍ ഓലുകയായ്
നിന്റെ മെയ്യില്‍ മാരിവില്ലിന്‍ വര്‍ണ്ണമഞ്ജരി
എന്റെമെയ്യില്‍ നിന്റെ കൈകള്‍ നെയ്തൊരിക്കിളി
ദാഹം കൊണ്ടു നില്‍ക്കെ....ഹേ

മഴനല്‍കും കുളിരാലേ നനയുന്നു ഉലയുന്നു അറിയാതെ ഞാന്‍
നിന്മാറില്‍ ചൂടാതെ മലരായി വിരിയുന്നു
രതിലോല ഞാന്‍
അനുരാഗ മേഘങ്ങള്‍ അലിയുമ്പോള്‍
ഒരു പുണ്യത്താല്‍ ഹൃദയങ്ങള്‍ നിറയുമ്പോള്‍
പുതുമിന്നല്‍ ലതമെയ്യില്‍ പടരുമ്പോള്‍
ഇളം വപുസ്സാകെ മധുരങ്ങള്‍ കിനിയുമ്പോള്‍
മനം മനം മുകര്‍ന്നിടും തെളിഞ്ഞിടും ഇഹപരം
ക്ഷണം ക്ഷണം നിരീക്ഷണം സുഖം സുഖം

വളരുന്നു എന്നുള്ളില്‍ പടരുന്നു ഈയല്ലി
എന്തെന്തിനോ ഹാ..
വല്ലാതെയാകുന്നു പെണ്ണേ ഞാന്‍ ഇളകും നിന്‍ കണ്ണല്ലയോ
തേന്‍‌തുള്ളി പെയ്യുന്നു സായാഹ്നം
അകതാരില്‍ ഞാന്‍ ഏന്തുന്നു നിന്‍ മന്ത്രം
തൂകുന്നു സൂനങ്ങള്‍ ആകാശം
അലപാകുന്നു എന്നുള്ളില്‍ ആവേശം
പ്രിയം പ്രിയം പരിസരം
വരം വരം സ്വയം‌വരം
നലം നലം ഒരേസ്വരം നിരന്തരം
ലലലലാ.......

അഴകില്‍ ഒഴുകി കുളിരിലിഴുകി ചേരുകയായ്
ഹൃദയത്തളിരില്‍ അമൃതകണികള്‍ ഓലുകയായ്
നിന്റെ മെയ്യില്‍ മാരിവില്ലിന്‍ വര്‍ണ്ണമഞ്ജരി
എന്റെമെയ്യില്‍ നിന്റെ കൈകള്‍ നെയ്തൊരിക്കിളി
പുണരും നേരത്തെന്റെ മെയ്യില്‍ പുളകമഞ്ജരി
ചിറകിടുന്നു എന്റെയുള്ളില്‍ ഒരുമുളം‌കിളി
ദാഹം കൊണ്ടു നില്‍ക്കെ....ഹേ



----------------------------------

Added by devi pillai on February 19, 2011

azhakil ozhuki kulirilizhuki cherukayaay
hridayathaliril amrithakanikal olukayaay
ninte meyyil maarivillin varnnamanjari
ente meyyil ninte kaikal neythorikkili
daaham kondu nilkke...he

mazhanalkum kuliraale nanayunnu ulayunnu ariyaathe njan
ninmaaril choodaathe malaraayi viriyunnu
rathilola njan
anuraaga meghangal aliyumbol
oru punyathaal hridayangal nirayumbol
puthuminnal lathameyyil padarumbol
ilam vapusaake madhurangal kiniyumbol
manam manam mukarnnidum
thelinjidum ihaparam
kshanam kshanam nireekshanam sukham sukham

valarunnu ennullil padarunnu eeyalli
enthenthitho haa
vallatheyaakunnu penne njan ilakum nin kannaalayyo
thenthulli peyyunnu saayaahnam
akathaaril njaan enthunnu nin manthram
thookunnu soonangal aakaasham
alapaakunnu ennullil aavesham
priyam priyam parisaram
varam varam swayamvaram
nalam nalam oreswaram nirantharam
lallalala.............

azhakil ozhuki kulirilizhuki cherukayaay
hridayathaliril amrithakanikal olukayaay
ninte meyyil maarivillin varnnamanjari
ente meyyil ninte kaikal neythorikkili
punarum nerathente meyyil pulakamanjari
chirakidunnu enteyullil oru mulam kili
daaham kondu nilkke...he


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു ജ്യോതിയായ്‌
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
എന്തിനായ്‌ വെണ്ണിലാ
ആലാപനം : പി ജയചന്ദ്രൻ, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
തളാങ്കു ധിംതാ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
ഏതേതോ
ആലാപനം : ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ