View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാവേലി മന്നന്റെ ...

ചിത്രംചുണക്കുട്ടികള്‍ (1983)
ചലച്ചിത്ര സംവിധാനംഎ ചന്ദ്രശേഖരന്‍
ഗാനരചനപരത്തുള്ളി രവീന്ദ്രന്‍
സംഗീതംകെ പി ഉദയഭാനു
ആലാപനംജാനകിദേവി

വരികള്‍

Added by rajagopal on February 21, 2011
 മാവേലി മന്നന്റെ വരവായി
മാളോര്‍ക്കെല്ലാം ഉണര്‍വ്വായി(2)
മാതേടെ കുടിലിന്റെ മുറ്റത്തും തമ്പ്രാന്റെ
മാളിക മുറ്റത്തും കളമായി പൂക്കളമായി
മാവേലി മന്നന്റെ വരവായി
മാളോര്‍ക്കെല്ലാം ഉണര്‍വ്വായി...

വാശിയില്‍ പൂവട്ടി വീശി നിറയ്ക്കുന്ന
ഓമനക്കുട്ടന്മാര്‍ ഒത്തുചേര്‍ന്നു.. (വാശിയില്‍.. )
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലിപൂവേ പൊലി പാടി നടക്കുമ്പോള്‍
നീളേ പൂത്തിരി നിരയായെങ്ങും
പുഞ്ചിരി പൂവിളി വീളിയായ്
അത്തം പത്തിനു തിരുവോണം
അത്തം പത്തിനു പൊന്നോണം
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

മണവാട്ടി ചമയാന്‍ ഇരിക്കണ പെണ്ണിന്റെ
മിഴിയില്‍ ഉണര്‍ന്നല്ലോ തിരുവോണം
മഴവില്ലു മയങ്ങണ പെണ്ണിന്റെ കവിളിണ
കണി കണ്ടുണര്‍ന്നല്ലോ
ഇന്ന് തൊട്ട് എന്നാണ് കല്യാണം.. അന്ന്
നാട്ടില്‍ മുഴുക്കെ നല്ലോണം
മാരന്റെ മനസ്സില്‍ നീ കുടി പാര്‍ക്കും നേരത്ത്
മാരിവില്‍ പോലെ തെളിയേണം

താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ(താളത്തില്‍)
കൈകൊടുത്തഴിയുമ്പോള്‍
കൈ തായോ ചങ്ങാതീ
കുമ്പിട്ടു നിവരുമ്പോള്‍ കൈ തായോ നീ
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ..

ഗോപികമാരുടെ ചേല വാരി
അരയാലിന്‍ കൊമ്പില്‍ കയറി കണ്ണന്‍
കൌതുകം പൂണ്ടു കുളി കണ്ടിരിക്കുമ്പോ
നാണം മറയ്ക്കാന്‍ വലഞ്ഞു സ്ത്രീകള്‍
അഞ്ജനവര്‍ണ്ണന്റെ കുസൃതി കാണാം
അംഗനമാരെ നമുക്കുമിന്നു
അതിനായിട്ടരയന്ന നടയുള്ള പെണ്ണേ
നാണം കളഞ്ഞിട്ടടിക്കു കുമ്മി

താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ..
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ..
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ..
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ..
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ....


----------------------------------


Added by Indu on February 21, 2011
 Maaveli mannante varavaayi..
maalorkkellaam unarvvaayi... (2)
maathede kudilinte muttathum thampraante
maalika muttathum kalamaayi.. pookkalamaayi...
maaveli mannante varavaayi..
maalorkkellaam unarvvaayi...

vaashiyil poovatti veeshi niraykkunna
omanakkuttanmaar othuchernnu... (vaashiyil... )
poove poli poove poli poove poli poove...
poove poli poove poli poove poli poove...
poove poli poove poli paadi nadakkumpol
neele poothiri nirayaayiyengum
punchiri poovili viliyaay
atham pathinu thiruvonam
atham pathinu ponnonam
poove poli poove poli poove poli poove...
poove poli poove poli poove poli poove...
poove poli poove poli poove poli poove...

manavaatti chamayaan irikkana penninte
mizhiyil unarnnallo thiruvonam
mazhavillu mayangana penninte kavilina
kani kandunarnnallo..
innu thottennaanu kalyaanam annu
naattil muzhukke nallonam..
maarante manassil nee kudi paarkkum nerathu
maarivil pole theliyenam...

thaalathil thaazhedee thaanu chavittedee
thaamarakkannulla mohanaangee.. (thaalathil.. )
kai koduthazhiyumpol
kai thaayo changaathee
kumpittu nivarumpol kai thaayo nee..
thaalathil thaazhedee thaanu chavittedee
thaamarakkannulla mohanaangee...


gopikamaarude chela vaari
arayaalin kompil kayari kannan
kouthukam poondu kuli kandirikkumpo
naanam maraykkaan valanju sthreekal
anjanavarnnante kusruthi kaanaam
anganamaare namukkuminnu
athinaayittarayanna nadayulla penne
naanam kalanjittadikku kummi..

thaalathil thaazhedee thaanu chavittedee
thaamarakkannulla mohanaangee..
thaalathil thaazhedee thaanu chavittedee
thaamarakkannulla mohanaangee..
thaalathil thaazhedee thaanu chavittedee
thaamarakkannulla mohanaangee..
thaalathil thaazhedee thaanu chavittedee
thaamarakkannulla mohanaangee..
thaalathil thaazhedee thaanu chavittedee
thaamarakkannulla mohanaangee.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓലത്തുമ്പില്‍ ഊഞ്ഞാല
ആലാപനം : ജാനകിദേവി   |   രചന : പരത്തുള്ളി രവീന്ദ്രന്‍   |   സംഗീതം : കെ പി ഉദയഭാനു
നാഗരാജന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരത്തുള്ളി രവീന്ദ്രന്‍   |   സംഗീതം : കെ പി ഉദയഭാനു
കിങ്ങിണി കെട്ടിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരത്തുള്ളി രവീന്ദ്രന്‍   |   സംഗീതം : കെ പി ഉദയഭാനു