View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുറുകിയും [ഒരു മാമുനി] ...

ചിത്രംജലരേഖ (1981)
ചലച്ചിത്ര സംവിധാനംപ്രൊഫ ശിവപ്രസാദ്
ഗാനരചനഹരി കുടപ്പനക്കുന്ന്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

kurukiyum kokkurummiyum
ooshmalasnehathin
narumunthirichar pankiduminakkilikalil
onnu nishadasharamettu pidanju vezhke
orumaamunihrithil kavithe nee chirakadichu


orumaamunihrithil kavithe nee chirakadichu
ourmaamunihrithil kavithe nee chirakadichu

kunjikkaalukudanjum chirakuvidarthiyum
en karalil ninninnu nee kothikolke
ninnodothuyarum nin sruthilayangalil
ninnodothupaadum abhouma mekhalakalil
agnikanikapol njan jwalichu nilkkum


kunjikkaalukuzhanjum chirakuthalarnnum
en manjumohangal nilam pathikke
annee yakshanilunarum mookadukhangalil
ninmanam pidayumo abhoumamekhalakalil
asrukanikapol nee thulumbi nilkkumo?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കുറുകിയും കൊക്കുരുമ്മിയും ഊഷ്മളസ്നേഹത്തിന്‍
നറുമുന്തിരിച്ചാര്‍ പങ്കിടുമിണക്കിളികളില്‍ 
ഒന്നുനിഷാദ ശരമേറ്റു പിടഞ്ഞുവീഴ്കേ
ഒരു മാമുനിഹൃത്തില്‍ കവിതേ നീ ചിറകടിച്ചു

ഒരു മാമുനിഹൃത്തില്‍ കവിതേ നീ ചിറകടിച്ചു
ഒരു മാമുനിഹൃത്തില്‍ കവിതേ നീ ചിറകടിച്ചു

കുഞ്ഞിക്കാലുകുടഞ്ഞും ചിറകുവിടര്‍ത്തിയും
എന്‍ കരളില്‍ നിന്നിന്നു നീ കൊതികൊള്‍കേ
നിന്നോടൊത്തുയരും നിന്‍ ശ്രുതിലയങ്ങളില്‍
നിന്നോടൊത്തു പാടും അഭൌമ മേഖലകളില്‍
അഗ്നികണികപോല്‍ ഞാന്‍ ജ്വലിച്ചുനില്‍ക്കും


കുഞ്ഞിക്കാലുകുഴഞ്ഞും ചിറകുതളര്‍ന്നും
എന്‍ മഞ്ജുമോഹങ്ങള്‍ നിലം പതിക്കേ
അന്നീ യക്ഷനിലുണരും മൂകദുഃഖങ്ങളില്‍
നിന്മനം പിടയുമോ അഭൌമ മേഖലകളില്‍
അശ്രുകണികപോല്‍ നീ തുളുമ്പിനില്‍ക്കുമോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പകൽക്കിളിയുറങ്ങി
ആലാപനം : എസ് ജാനകി   |   രചന : ലീല കവിയൂര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ശിൽപ്പിയെ
ആലാപനം : എസ് ജാനകി   |   രചന : ലീല കവിയൂര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
നാലുകെട്ടിൻ തിരുമുറ്റത്ത്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഹരി കുടപ്പനക്കുന്ന്   |   സംഗീതം : എം ബി ശ്രീനിവാസന്‍