Murukkaathe ...
Movie | Mamatha (1979) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | Jerry Amaldev |
Singers | P Jayachandran, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010 തകിട തകതിമി തകിട തകതിമി പകിട പന്ത്രണ്ടേ മുറുക്കാതെ മണിച്ചുണ്ടു ചുവന്ന തത്തേ ചുണ്ടു ചുമന്ന തത്തേ തത്തേ വടക്കിനിത്തിണ്ണമേലിരുന്നാട്ടെ തിണ്ണമേലിരുന്നാട്ടെ തത്തേ വടക്കൂന്നോ വരുന്നൂ നീ വയനാടൻ കാട്ടീന്നോ വടക്കൻ പാട്ടറിയാമോ തത്തേ വടക്കൻ പാട്ടറിയാമോ തത്തേ (മുറുക്കാതെ...) തകിട തകതിമി തകിട തകതിമി പകിട പന്ത്രണ്ടേ കുടിക്കാൻ തെങ്ങിളനീരോ കൊറിയ്ക്കാൻ പൊൻമണി നെല്ലോ മുറുക്കാൻ തളിർവെറ്റിലയോ നിനക്കു വേണ്ടൂ (2) പഴയപുത്തരിയങ്ക ലഹരിയുള്ളൊരു പാട്ടിൻ പനങ്കള്ളു പകരം വേണം തത്തേ പനം കള്ളു പകരം വേണം തത്തേ തകിട തകതിമി തകിട തകതിമി പകിട പന്ത്രണ്ടേ അരക്കെട്ടിലുറുമി ചുറ്റി അരത്ത പട്ടുടുത്തെത്തും മിടുക്കിയാമുണ്ണിയാർച്ചയെ അറിയാമോ (2) മുടിച്ചാർത്തിൻ കാമുകനെ ഒളിപ്പിച്ച പെൺകിടാവിൻ കഥ പാടും പാട്ടറിയാമോ തത്തേ കഥ പാടും പാട്ടറിയാമോ തത്തേ തകിട തകതിമി തകിട തകതിമി പകിട പന്ത്രണ്ടേ (മുറുക്കാതെ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010 Thakida thakadhimi Thakida thakadhimi pakida panthrande murukkaathe manichundu chumanna thathe chundu chumanna thathe thathe vadakkini thinnamelirunnaatte thinnamelirunnaatte thathe vadakkoonno varunnu nee vayanaadan kaatteenno vadakkan paattariyaamo thathe vadakkan paattariyaamo thathe (Murukkaathe...) Thakida thakadhimi Thakida thakadhimi pakida panthrande kudikkan thengilaneero korikkaan ponmani nello murukkaan thalirvettilayo ninakku vendoo pazhaya puthariyanka lahariyulloru paattin panamkallu pakaram venam thathe panamkallu pakaram venam thathe Thakida thakadhimi Thakida thakadhimi pakida panthrande Arakkettilurumi chutti aratha pattuduthethum midukkiyaamunniyaarchaye ariyaamo mudichaarthil kaamukane olippicha penkidaavin kadha paadum paattariyaamo thathe kadha paadum paattariyaamo thathe Thakida thakadhimi Thakida thakadhimi pakida panthrande (Murukkaathe...) |
Other Songs in this movie
- Chollu chollu thumbi
- Singer : Vani Jairam | Lyrics : ONV Kurup | Music : Jerry Amaldev
- Pookkalum
- Singer : KJ Yesudas | Lyrics : ONV Kurup | Music : Jerry Amaldev
- Etho kinaavil
- Singer : KJ Yesudas | Lyrics : ONV Kurup | Music : Jerry Amaldev