View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സായം സന്ധ്യയില്‍ ...

ചിത്രംമാണിക്യന്‍ (കഥയിലെ രാജകുമാരന്‍) (2005)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംതേജ്‌ മെര്‍വിന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on February 27, 2010

സായം സന്ധ്യയില്‍ ഒരു നോവും സൂര്യനായി
ഇരുളിന്‍റെ കോണില്‍ എരിയുന്നു നീ എനിക്കായി
ഓരോ മാത്രയും നീയെന്‍ യാത്രയില്‍
എനിക്കായി നീറും മനസ്സിന്‍റെ മന്ത്രങ്ങള്‍ നീ
(സായം സന്ധ്യയില്‍)

കൊളുത്തുന്നു നീയെന്‍ കിഴക്കിന്‍റെ കോണില്‍ ഉഷസ്സിന്‍റെ മലര്‍ താരകം
ചുരത്തുന്നു നീയെന്‍ മനസ്സിന്‍റെ ചുണ്ടില്‍ കനിവിന്‍റെ കനിപ്പാല്‍ക്കുടം
എന്നുയിരേ എന്നുലകേ
എന്നുയിരേ എന്നുലകേ നീയെന്‍റെ മാത്രം താരാട്ടു പാട്ടല്ലോ
(സായം സന്ധ്യയില്‍)

തളര്‍ന്നെന്നു തോന്നും തണുപ്പിന്‍റെ മെയ്യില്‍ പുതപ്പിച്ചു പുലര്‍കമ്പളം
നിറഞ്ഞെന്നു തോന്നും നിലാവിന്‍റെ കണ്‍കള്‍ തുടപ്പിച്ചു തൂവല്‍സാന്ത്വനം
എന്‍ കനവേ എന്‍ കലികേ
എന്‍ കനവേ എന്‍ കലികേ ഞാന്‍ നിന്‍റെ കൂട്ടില്‍ പാടാത്ത പ്രാവല്ലയോ
(സായം സന്ധ്യയില്‍)

----------------------------------

Added by Susie on March 11, 2010

saayam sandhyayil oru novum sooryanaay
irulinte konil eriyunnu nee enikkaay
oro maathrayum neeyen yaathrayil
enikkaay neerum manassinte manthrangal nee
(saayam sandhyayil)

koluthunnu neeyen kizhakkinte konil
ushassinte malar thaarakam
churathunnu neeyen manassinte chundil
kanivinte kanippaalkkudam
ennuyire ennulake
ennuyire ennulake
neeyente maathram thaaraattu paattallayo
(saayam sandhyayil)


thalarnnennu thonnum thanuppinte meyyil
puthappichu pularkkambalam
niranjennu thonnum nilaavinte kankal
thudappichu thooval saanthwanam
en kanave en kalike
en kanave en kalike
njaan ninte koottil paadaatha praavallayo
(saayam sandhyayil)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നവരാത്രി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍
ചിക്‌ ചിക്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍
മുറ്റത്തെ മുന്തിരി
ആലാപനം : നിഖില്‍ കെ മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍
പൊന്നരച്ചു
ആലാപനം : അഫ്‌സല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍
ജന്മങ്ങളായ്‌
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍
മുറ്റത്തെ മുന്തിരി ചെപ്പേ
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മെര്‍വിന്‍