View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൈമാസപ്പെണ്ണാളേ ...

ചിത്രംമഞ്ഞു പെയ്യും മുന്‍പെ (2005)
ചലച്ചിത്ര സംവിധാനംബാലശേഖരൻ
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എം ശ്രീലേഖ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by Kalyani on January 30, 2011

തൈമാസപ്പെണ്ണാളെ താമരക്കണ്ണാളെ
പാടാത്ത പാട്ടൊന്നു പാടി വാ....
മന്ദാരപ്പൂവല്ലേ മൂവന്തിച്ചോപ്പല്ലേ
ശൃംഗാരത്തേന്‍ തുമ്പീ കൂടെ വാ
ഉഷഃകന്യപോല്‍ മിഴിത്താരില്‍ നീ
നിറദീപമേന്തി വാ....
കുയില്‍കൂവുമെന്‍ കരള്‍ക്കൂട്ടിലെ
മുളംകാട്ടിനുള്ളില്‍ വാ...
ഓ...തൈമാസപ്പെണ്ണാളെ താമരക്കണ്ണാളെ
പാടാത്ത പാട്ടൊന്നു പാടി വാ....

പുന്നാരക്കനവുകളടിമുടി
സല്ലാപക്കുളിരില്‍ മുങ്ങണ മേള...ഈ മേള
പാച്ചോറ്റിക്കാവില്‍ കുരുവികള്‍
പഞ്ചാരിക്കലപില കൂട്ടണ വേള..പുലര്‍ വേള
ഈ ഞാറ്റുവേലപ്പെണ്ണിനുള്ളില്‍ മൌനസംഗീതം
ഞാന്‍ കാത്തുവെച്ചൊരു കാവ്യസുന്ദര
പ്രണയസങ്കല്പം....
പുഴ പാടുമോ...കടല്‍ തേടുമോ
ഇനി പുതിയൊരീണവുമായ്....
(തൈമാസപ്പെണ്ണാളെ...)

നന്ദവനക്കുളിരില്‍ മുങ്ങി
ചന്ദ്രമുഖി പ്രണയിനി അണയും യാമം....
ഈ യാമം......
പാലാഴിപ്പടവില്‍ പൌര്‍ണ്ണമി
നീരാടിത്തൊടുകുറി അണിയും യാമം...
മദ യാമം....
ഈ കാര്‍ത്തികത്തിരുരാവിനിന്നൊരു മോഹലാലസ്യം
എന്‍ കാട്ടുപൂവിന്‍ കവിളിലിന്നൊരു കാമസന്ദേശം
അനുരാഗമോ അഭിലാഷമോ
ഈ ഹൃദയസായൂജ്യം.........
(തൈമാസപ്പെണ്ണാളെ...)

 

Added by Kalyani on January 30, 2011

Thaimaasappennaale thaamarakkannaale
paadaatha paattonnu paadi vaa....
mandaarappoovalle moovanthichoppalle
shringaara then thumpee koode vaa
usha kanya pol mizhithaaril nee
nira deepamenthi vaa..
kuyilkookumen karalkkoottile
mulam kaattinullil vaa...
oh...thaimaasappennaale thaamarakkannaale
paadaatha paattonnu paadi vaa....

punnaara kanavukaladimudi
sallaapakkuliril mungana mela...ee mela
paachottikkaavil kuruvikal
panchaarikkalapila koottana vela..pular vela
ee njaattuvelappenninullil mauna sangeetham
njaan kaathuvechoru kaavya sundara
pranaya sankalppam...
puzha paadumo...kadal thedumo
ini puthiyoreenavumaay....
(thaimaasappennaale...)

nandavana kuliril mungi
chandramukhi pranayini anayum yaamam....
ee yaamam......
paalazhippadavil paurnnami neeraadi
thodukuri aniyum yaamam...mada yaamam
ee kaarthika thiru raavininnoru mohalaalasyam
en kaattu poovin kavililinnoru kaama sandesham
anuraagamo abhilaashamo
ee hridaya saayoojyam......
(thaimaasappennaale...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാമജവരഗമനാ (പാട്ടിന്റെ പല്ലക്കില്‍)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം ശ്രീലേഖ
കൃഷ്ണ കൃഷ്ണ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം ശ്രീലേഖ
കിനാവില്‍ വന്നു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം ശ്രീലേഖ
നേരു പറയട്ടേ
ആലാപനം : കാര്‍ത്തിക്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം ശ്രീലേഖ
തൈമാസപ്പെണ്ണാളേ
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം ശ്രീലേഖ
അഴകേ പൊന്നുമണീ [D]
ആലാപനം : പ്രദീപ്‌ ബാബു, രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം ശ്രീലേഖ