View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭഗവതിക്കാവില്‍ ...

ചിത്രംമയൂഖം (2005)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംബോംബെ രവി
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Kalyani

Bhagavathikkaavil vecho
ambalakkadavil vecho
paathiraavil innaleyoru
niswanam kettu..oru niswanam kettu
(bhagavathikkaavil...)
vellippudava chuttum vennilaavalla
vettila nooru thechoraathirayalla
thankakkolussukalaninju varumoru
devathayallo..avalen nava vadhuvallo
avalen nava vadhuvallo
(bhagavathikkaavil...)

paalappovukal vithari..oru
panineer poykayorukki
paalappovukal vithari..oru
panineer poykayorukki
rathnakkallukal kondu pathichoru
swapnasaudhamorukki..
rathnakkallukal kondu pathichoru
swapnasaudhamorukki..manassil
pushppa shayyayorukki....
(bhagavathikkaavil...)

oh...oh...aa...aa...

thankathalikalilla varnnappattukalilla
thankathalikalilla varnnappattukalilla
aayiramaayiramaashakal pookkum
hridayam maathram...
aayiramaayiramaashakal pookkum
hridayam maathram...
avalkkaay hridayam maathram...
(bhagavathikkaavil...)

 
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഭഗവതിക്കാവില്‍ വെച്ചോ
അമ്പലക്കടവില്‍ വെച്ചോ
പാതിരാവില്‍ ഇന്നലെയൊരു
നിസ്വനം കേട്ടു, ഒരു നിസ്വനം കേട്ടു
(ഭഗവതിക്കാവില്‍...)

വെള്ളിപ്പുടവ ചുറ്റും വെണ്ണിലാവല്ല
വെറ്റിലനൂറു തേച്ചൊരാതിരയല്ല
തങ്കക്കൊലുസ്സുകളണിഞ്ഞു വരുമൊരു
ദേവതയല്ലോ, അവളെന്‍ നവവധുവല്ലോ
അവളെന്‍ നവവധുവല്ലോ...
(ഭഗവതിക്കാവില്‍...)

പാലപ്പൂവുകള്‍ വിതറി, ഒരു
പനിനീര്‍ പൊയ്‌കയൊരുക്കി
രത്നക്കല്ലുകള്‍ കൊണ്ടു പതിച്ചൊരു
സ്വപ്‌നസൗധമൊരുക്കി, മനസ്സില്‍
പുഷ്‌പശയ്യയൊരുക്കി...
(ഭഗവതിക്കാവില്‍...)

തങ്കത്തളികകളില്ല വര്‍ണ്ണപ്പട്ടുകളില്ല
ആയിരമായിരമാശകള്‍ പൂക്കും
ഹൃദയം മാത്രം (ആയിരം)
അവള്‍ക്കായ് ഹൃദയം മാത്രം...
(ഭഗവതിക്കാവില്‍..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താഗേഹ കൃത്യ
ആലാപനം : വിജിത   |   രചന :   |   സംഗീതം : ബോംബെ രവി
കാറ്റിനു സുഗന്ധമാണിഷ്ടം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഹരിഹരന്‍   |   സംഗീതം : ബോംബെ രവി
ചുവരില്ലാതെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഹരിഹരന്‍   |   സംഗീതം : ബോംബെ രവി
ധനുമാസപ്പുലരി
ആലാപനം : സുജാത മോഹന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ബോംബെ രവി
ഈ പുഴയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ബോംബെ രവി
ഈ പുഴയും
ആലാപനം : ചന്ദ്രശേഖർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ബോംബെ രവി