അസ്തമയ ...
ചിത്രം | ഒറ്റനാണയം (2005) |
ചലച്ചിത്ര സംവിധാനം | സുരേഷ് കണ്ണൻ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on May 22, 2011 അസ്തമയച്ചെങ്കടലിൽ എത്ര പകൽ താണടിഞ്ഞൂ വേർപിരിയാൻ മാത്രമോ ഈ സ്നേഹതീരം നാമണഞ്ഞൂ ഇണയെങ്ങു പോയ് ഇരുൾ വീഥിയിൽ തനിയേ വരും പ്രിയതാരമേ ഏകാകിനീ നീ രാഗിണീ (അസ്തമയച്ചെങ്കടലിൽ...) കാറെല്ലാം പോയ് മാനത്തെ കാവെല്ലാം പൂ ചൂടീലേ പ്രാവെല്ലാം ചേക്കേറീലേ രാപ്പാടീ നീ കേഴുന്നോ ഒടുവിൽ നാം വന്നിടും ഹരിതമാം ഛായയിൽ കരളിലെ നൊമ്പരം കനികളായ് ചാർത്തിടും തീരഭൂവിൽ അലയുക നാം (അസ്തമയച്ചെങ്കടലിൽ...) ദുഃഖങ്ങൾ നാം മുത്താക്കും കോർക്കും നാം പൊൻ നൂലിന്മേൽ ചാർത്തും നാം ഈ ഓർമ്മ തൻ ചിത്രത്തിൽ പൊൻമാലയായ് മൃതിയെ വെന്നിടുമാ സ്മൃതികൾ തൻ പൂവനം അരുളുമീ ശാന്തി തൻ തളിരുകൾ ചാർത്തിടും ദേവഭൂവിൽ അലയുക നാം (അസ്തമയച്ചെങ്കടലിൽ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 22, 2011 Asthamaya chenkadalil ethra pakal thaanadinju verpiriyaan maathramo ee snehatheeram naamananju inayengupoy irul veedhiyil thaniye varum priyathaarame ekaakinee nee raagini (Asthamaya...) kaarellaam poy maanathe kaavellaam poo choodeelle? praavellaam chekkereele? raappaadi nee kezhunno? oduvil naam vannidum harithamaam chaayayil karalile nombaram kanikalaay charthidum theerabhoovil alayuka naam (Asthamaya...) dukhangal naam muthaakkum korkkum naam pon noolinmel chaarthum naam ee ormmathan chithrathil ponmaalayaay mrithiye vennidumaa smrithikal than poovanam Arulumee shaanthi than thalirukal chaarthidum devabhoovil alayuka naam (Asthamaya...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്‍ ശ്വാസമേ
- ആലാപനം : സുജാത മോഹന്‍, പി ഉണ്ണികൃഷ്ണൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- ഈ കൈകളിൽ
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്