ഈ കൈകളിൽ ...
ചിത്രം | ഒറ്റനാണയം (2005) |
ചലച്ചിത്ര സംവിധാനം | സുരേഷ് കണ്ണൻ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on May 23, 2011 ഈ കൈകൾ തൻ പാഴില കുമ്പിളിൽ തൂകില്ലയോ ദാഹനീരിത്തിരി തീവെയിലാളും ഓ..ഈ വഴിയോരം ജീവിത വണ്ടി ഓ പായുകയായ് കനിവുള്ള മാളോർ ഒരു ചില്ലി തന്നാൽ ഒരു ജീവനാളം പൊലിയാതെ നീളും നീ തരു താളം ധീം ധീംതന ധീം ധീം ജീവിത വണ്ടി ഓ പായുകയായ് (ഈ കൈകൾ തൻ,..) ഉയിർ നൊന്തിടുമ്പോൾ വയർ കാളിടുമ്പോൾ കനിവാർന്നു നിങ്ങൾ തന്നേ പോയ് ആ... ഒരു വറ്റിലല്ലോ തെളിയുന്നു ദൈവം അറിയുന്നു ഞങ്ങൾ മാളോരേ വലിയൊരു കേറ്റത്തിൽ തളരുകയായ് താളം ഇനിയൊരിറക്കത്തിൽ മുറുകി വരും താളം ഇളവേൽക്കുവാനായ് തല ചായ്ക്കുവാനായ് ഇടമൊന്നു തേടി എവിടേയ്ക്കീ യാത്ര കാടുകൾ താണ്ടി ഓ മേടുകൾ താണ്ടി ജീവിത വണ്ടി ഓ പായുകയായ് (ഈ കൈകൾ തൻ..) പശിയെന്ന പാപം വിധി തന്നതാണോ ഇതു ജന്മ ശാപം നീ പാടൂ ആ...അരി വെന്ത മേളം ഒരു പിഞ്ചു മോന്താൻ പൊരിയുന്നു ജീവൻ കേഴുന്നു തകധിമി താളത്തിൽ ഉരുളൂകൾ പായുമ്പോൾ ഇതു വഴി പാളങ്ങൾ ഞെരിയുകയാണല്ലോ ഒരു ജന്മ ഭാരം ഇരു തോളിലേറ്റി ഞെരിയുന്നു ഞങ്ങൾ അറിയുന്നതാരോ പാടുക നീയും ധീം ധീം ധന താളം ജീവിത വണ്ടി ഓ പായുകയായ് (ഈ കൈകൾ തൻ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 23, 2011 Ee kaikal than paazhila kumpilil Thookillayo daahaneerithiri Theeveyilaalum oh..ee vazhiyoram Jeevitha vandi oh ..paayukayaayi Kanivulla maalor oru chilli thannaal Oru jeevanaalam poliyaathe neelum Nee tharoo thaalam dheem dheem thana dheem dheem Jeevitha vandi oh ..paayukayaayi (Ee kaikal...) Uyir nonthidumpol vayar kaalidumpol kanivaarnnu ningal thanne poy aa.. oru vattilallo theliyunnu daivam Ariyunnu njangal maalore Valiyoru kettathil thalarukayaay thaalam Iniyorirakkathil muruki varum thaalam Ilavelkkuvaanaay thala chaaykkuvaanaay Idamonnu thedi evidekkee yaathra kaadukal thaandi oh.. medukal thaandi Jeevitha vandi oh ..paayukayaayi (Ee kaikal...) Pashiyenna paapam vidhi thannathaano Ithu janma shaapam nee paadoo aa.. ari ventha melam oru pinchu monthaan poriyunnu jeevan kezhunnu thakadhimi thaalathil urulukal paayumpol Ithuvazhi paalangal njeriyukayaanallo Oru janma bhaaram iru tholiletti njeriyunnu njangal ariyunnathaaro paaduka neeyum dheem dheem dhana thaalam Jeevitha vandi oh ..paayukayaayi (Ee kaikal...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്‍ ശ്വാസമേ
- ആലാപനം : സുജാത മോഹന്‍, പി ഉണ്ണികൃഷ്ണൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- അസ്തമയ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്