View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തേ നീ കണ്ണാ ...

ചിത്രംസസ്നേഹം സുമിത്ര (2004)
ചലച്ചിത്ര സംവിധാനംഅമ്പാടികൃഷ്ണൻ
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഗായത്രി അശോകന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

Enthe nee kanna...
Enthe nee kanna enikkenthe thannilla
Krishna thulasi kathiraayi janmam (enthe)
Enthe nee krishnaa...krishnaa...
Enthe nee Krishna enne nee kandilla
Ingu kazhiyunnu paavamee gopika (enthe nee kanna)

Karppooramaay njaan erinju theernolaam
Ishta dhaivathin sugandamaay theeraam (karppoora)
Pushpamaay mannil pirannaal nin poojakku
Potticha mandaara pushpamaay maareedaam (enthe nee kanna)
Manja thukilaanenikku pulari than
Swarna thakidum ee sandhya prakaashavum (manja)
Paadum kuyilinte paattil njaan kettathu
Odakuzhalinte naadamaanallo..
Pushpaanjalikkaay iruthu chethiyum
Chembaka pookkalum kanna
Pushpangalellaam viriyumee lokathin
Udhyaana paalakan neeyennariyaathe (enthe nee kanna)

Enthe nee kanna enikkenthe thannilla
Krishna thulasi kathiraayi janmam
Enthe nee krishnaa...
Enthe nee Krishna enne nee kandilla
Ingu kazhiyunnu paavamee gopika
Krishna...krishna...Krishna...Sree Krishna...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

എന്തേ നീ കണ്ണാ
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല
കൃഷ്ണ തുളസികതിരായീ ജന്മം (2)

എന്തേ നീ കൃഷ്ണാ..കൃഷ്ണാ....
എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല
ഇങ്ങു കഴിയുന്നു പാവമീ ഗോപിക (എന്തേ...)

കര്‍പ്പൂരമായ് ഞാന്‍ എരിഞ്ഞു തീര്‍ന്നോളാം
ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം
കര്‍പ്പൂരമായിട്ടെരിഞ്ഞു ഞാന്‍ തീര്‍ന്നോളാം
ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം
പുഷ്പമായ് മണ്ണില്‍ പിറന്നാല്‍ നിന്‍ പൂജയ്ക്ക്
പൊട്ടിച്ച മന്ദാരപുഷ്പമായ് മാറീടാം (എന്തേ...)

മഞ്ഞള്‍ത്തുകിലാണെനിക്കു പുലരി തന്‍
സ്വര്‍ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും (2)
പാടും കുയിലിന്റെ പാട്ടില്‍ ഞാന്‍ കേട്ടതും
ഓടക്കുഴലിന്റെ നാദമാണല്ലോ (എന്തേ...)

പുഷ്പാഞ്ജലിക്കായ് ഇറുത്തു ചെത്തിയും ചെമ്പകപ്പൂക്കളും കണ്ണാ
പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിന്‍
ഉദ്യാനപാലകന്‍ നീയെന്നറിയാതെ
എന്തേ നീ കണ്ണാ....
കൃഷ്ണാ..കൃഷ്ണാ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെക്ക്‌ തെക്കുന്നൊരു
ആലാപനം : ആശാ മേനോന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
അഗ്രേ പശ്യാമി
ആലാപനം :   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍