View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുല്ലപ്പൂ ...

ചിത്രംവെക്കേഷന്‍ (2005)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനസൊഹൻ റോയ്‌
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംപി ജയചന്ദ്രൻ, സുജാത മോഹന്‍

വരികള്‍

Added by Kalyani on February 2, 2011

മുല്ലപ്പൂ ചൂടിയ മൂവന്തിക്കാറ്റ്
പനിമതിയെ തിരഞ്ഞു...(മുല്ലപ്പൂ ....)
കനവുകളില്‍ കണിമലരാം
കുളിരണിയും കഥ പറയാം
തേന്‍കണമൂറും പൂങ്കുയില്‍ പാട്ടിൻ‍..
തേന്‍കണമൂറും പൂങ്കുയില്‍ പാട്ടിന്‍
മധുരം നുകരും പൌര്‍ണ്ണമിയില്‍
മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ്
പനിമതിയെ തിരഞ്ഞു..

കരളില്‍ വിരിയും പ്രേമ വികാരം
അറിയാതുഴലുന്നൊരനുരാഗ കാലം(കരളില്‍ ... )
പ്രണയ പരാഗം പൂക്കുന്ന കാലം
പ്രണയ പരാഗം പൂക്കുന്ന കാലം
മനമുകിലറിയാതെ മാദകഹംസമായ്
മനമുകിലറിയാതെ മാദകഹംസമായ്
സ്വപ്നങ്ങളില്‍ വർണ്ണങ്ങളായ്
പീലി വിടര്‍ത്തി നീ വന്നണയൂ...
മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ്
പനിമതിയെ തിരഞ്ഞു..

മഞ്ഞിന്‍ തണുവില്‍ മനമുണരുമ്പോള്‍
പറയാനറിയാത്തൊരഭിലാഷ കാവ്യം(മഞ്ഞിന്‍ ....)
തരളിതമാകുമെന്‍ മോഹനരാഗം
തരളിതമാകുമെന്‍ മോഹനരാഗം
മാനസ മുരളിയില്‍ മര്‍മ്മര ഗീതമായ്
മാനസ മുരളിയില്‍ മര്‍മ്മര ഗീതമായ്
പൂന്തിങ്കളേ...പൂന്തെന്നലേ...
നിങ്ങളെന്‍ ദൂതുമായ് പോയ്‌ വരുമോ...
(മുല്ലപ്പൂചൂടിയ.....)  

Added by Kalyani on February 2, 2011

Mullappoo choodiya moovanthikkaattu
panimathiye thiranju...(mullappuu....)
kanavukalil kanimalaraam
kuliraniyum kadha parayaam
thenkanamoorum poonkuyil paattin(2)
madhuram nukarum paurnnamiyil
mullappoo choodiya moovanthikkaattu
panimathiye thiranju..

karalil viriyum prema vikaaram
ariyaathuzhalunnoranuraaga kaalam(karalil... )
pranaya paraagam pookkunna kaalam(2)
mana mukilariyaathe maadaka hamsamaay(2)
swapnangalil varnnangalaay
peeli vidarthi nee vannanayuu...
mullappoo choodiya moovanthikkaattu
panimathiye thiranju..

manjin thanuvil manamunarumpol
parayaanariyaathorabhilaasha kaavyam(manjin....)
tharalithamaakumen mohana raagam(2)
maanasa muraliyil marmmara geethamaay(2)
poonthinkale...poonthennale...
ningalen doothumaay poy varumo...
(mullappoo choodiya.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാന്ദ്ര സന്ധ്യേ [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : സൊഹൻ റോയ്‌   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
വിരഹ തംബുരു
ആലാപനം : മഞ്ജരി   |   രചന : സൊഹൻ റോയ്‌   |   സംഗീതം : ഡോ ജി സന്തോഷ്‌
പ്രണയത്തോണി
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : സൊഹൻ റോയ്‌   |   സംഗീതം : ഡോ ജി സന്തോഷ്‌
മസ്തി മസ്തി (M)
ആലാപനം : കോറസ്‌, കാര്‍ത്തിക്   |   രചന : സൊഹൻ റോയ്‌   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
മിഴിനീർ
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : സൊഹൻ റോയ്‌   |   സംഗീതം : ഡോ ജി സന്തോഷ്‌
കരിമ്പേ കടക്കണ്ണീ
ആലാപനം : രഞ്ജിനി ജോസ്‌, സുദീപ് കുമാര്‍   |   രചന : സൊഹൻ റോയ്‌   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
സാന്ദ്ര സന്ധ്യേ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : സൊഹൻ റോയ്‌   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
സാന്ദ്ര സന്ധ്യേ (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സൊഹൻ റോയ്‌   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
മസ്തി മസ്തി (D)
ആലാപനം : കാര്‍ത്തിക്, സുമിത   |   രചന : സൊഹൻ റോയ്‌   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
നിദ്രതന്‍
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : സൊഹൻ റോയ്‌   |   സംഗീതം : ഡോ ജി സന്തോഷ്‌
സാന്ദ്ര സന്ധ്യേ [വയലിൻ]
ആലാപനം :   |   രചന :   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌