View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയതാരകേ ...

ചിത്രംഅനുവാദമില്ലാതെ (2006)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഎം ജി ശ്രീകുമാർ, സംഗീത പ്രദീപ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 22, 2011

പ്രിയതാരകേ നിറയാമം സാക്ഷിയായ്
ഇരുൾ രാത്രിയിൽ സ്വയമെങ്ങോ യാത്രയായി
ഒരു പൊൻവീണ പോൽ എന്നെ സ്നേഹിച്ചു നീ
ഒരു വെൺപ്രാവു പോൽ എന്നെ ലാളിച്ചു നീ
സ്വര സായാഹ്ന സംഗീതമേ ആരാരോ.. രാരാ
വിലോലമാം സ്നേഹത്തിൻ തലോടലോ നിൻ മൗനം
പ്രിയ രാഗമേ ഒരു ജന്മം സാക്ഷിയായ്
പ്രണയാർദ്രമായ് തഴുകുന്നു നിന്നെ ഞാൻ

ഓരോ നിമിഷവും നിൻ കാല്പാടുകൾ
തിരഞ്ഞു പോരും ഞാൻ
ഏതോ നിദ്ര തൻ പീലിത്തൂവലായ്
പൊഴിഞ്ഞു വീഴും ഞാൻ
പറയുവാൻ കൊതിച്ചു ഞാൻ
എന്റെ ജീവന്റെ രാഗാങ്കുരം
ഇളമുളം ചിമിഴിലെ
സ്നേഹ സാഫല്യ മന്ത്രാക്ഷരം
വിലോലമാം സ്നേഹത്തിൻ തലോടലോ നിൻ മൗനം
(പ്രിയ താരകേ..)

ദൂരേ സാഗരം കാറ്റിൽ നൽകുമീ
വിഷാദ സന്ദേശം
നിന്നാത്മാവിലെ കണ്ണീർവീഥിയിൽ
നിശാ ശരത്കാലം
അറിയുവാൻ വൈകി ഞാൻ
നീ തലോടുന്ന സ്നേഹാഞ്ജലി
വിരൽ തൊടാൻ തിരയവേ
വീണുടഞ്ഞെന്റെ പാൽ താലവും
ഞൊടിയിടെ നിൻ ചിറകടി കേൾപ്പൂ
രാത്രി വിണ്ണിന്റെ വിൺ മിന്നലിൽ

പ്രിയ രാഗമേ ഒരു ജന്മ സാക്ഷിയായ്
പ്രണയാർദ്രമായ് തഴുകുന്നു നിന്നെ ഞാൻ
ഒരു പൊൻ വീണ പോൽ എന്നെ സ്നേഹിച്ചു നീ
ഒരു വെൺ പ്രാവു പോൽ എന്നെ ലാളിച്ചു നീ
സ്വര സായാഹ്ന സംഗീതമേ
ആരാരോ രാരാ
വിലോലമാം സ്നേഹത്തിൻ തലോടലോ നിൻ മൗനം
പ്രിയ രാഗമേ ഒരു ജന്മ സാക്ഷിയായ്
പ്രണയാർദ്രമായ് തഴുകുന്നു നിന്നെ ഞാൻ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 22, 2011

priya thaarake nirayaamam sakshiyaam
irul raathriyil swayamengo yaathrayaayi
oru ponveena pol enne snehichu nee
oru ven praavu pol enne laalichu nee
swara saayaahna sangeethame
aararo..raaraa
vilolamam snehathin thalodalo nin mounam
priya raagame oru janmam saakshiyaayi
pranayaadramaayi thazhukunnu ninne njaan

oro nimishavum nin kaal paadukal
thiranju porum njaan
etho nidra than peeli thoovalaayi
pozhinju veezhum njaan
parayuvan kothihcu njaan
ente jeevante ragaanguram
ila mulam chimizhile
sneha saaphalya manthraaksharam
vilolamam snehathin thalodalo nin mounam
(priya thaarake ..)

doore saagaram kaattil nalkumee
vishaadha sandesham
ninnaathmaavile kanneer veedhiyil
nishaa sharalkaalam
ariyuvaan vaiki njaan
nee thalodunna snehaanjali
viral thodan thirayave
veenudanjante paal thaalavum
njodiyide nin chirakadi kelpoo
ratahri vinninte vin minnalil

priya raagame oru janmam saakshiyaay
pranayaadramaayi thazhukunnu ninne njaan
oru ponveena pol enne snehichu nee
oru ven praavu pol enne laalichu nee
swara saayaahna sangeethame
aararo..raaraa
vilolamaam snehathin thalodalo nin mounam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതി മായും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മുത്തു തൂവൽ
ആലാപനം : എം ജി ശ്രീകുമാർ, നിഖില്‍ കെ മേനോന്‍, സംഗീത പ്രദീപ്, ശിവാനന്ദ ഭട്ട്   |   രചന : ഗിരീഷ് പുത്തഞ്ചേരി, ശരത്ചന്ദ്ര ഷേണോയ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ചിന്നി ചിന്നി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മുകിൽ പൊയ്കയിൽ
ആലാപനം : എം ജി ശ്രീകുമാർ, കൊച്ചിന്‍ ഇബ്രാഹിം, കെസ്റ്റര്‍, എലിസബത്ത്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പകൽമുല്ല
ആലാപനം : വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പകൽമുല്ല [F]
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പാതി മായും [F]
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്