Kaathirunna ...
Movie | Classmates (2006) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Jyotsna Radhakrishnan, V Devanand, Pradeep Palluruthy, Soniya Samjad |
Lyrics
Added by jacob.john1@gmail.com on February 11, 2010 ഹരിരാമരാജ കഥ പാടിവന്നൊരു പൊന്നുപൈങ്കിളി പെണ്ണല്ലേ ...(2) കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ മുള്ളുപോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ വൈകിവന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ ഉള്ളിലുള്ള പ്രണയം തീയല്ലേ.... കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ... പിണക്കം മറന്നിടാന്‍ ഇണക്കത്തിലാകുവാന്‍ കൊതിക്കുമ്പിളും നിറച്ചെപ്പൊഴും വലംവെച്ചു നിന്നെ ഞാന്‍.... അടക്കത്തിലെങ്കിലും പിടക്കുന്ന നെഞ്ചിലെ അണികൂട്ടിലെ ഇണപൈങ്കിളി ചിലയ്ക്കുന്ന കേട്ടു ഞാന്‍ മഞ്ഞുകൊള്ളുമീ ഇന്ദുലേഖയെ മാറിലേറ്റുവാന്‍ നീയില്ലേ ഒരു കുഞ്ഞുപൂവിനിണപോലെ എന്നരികില്‍ ഉള്ള തുമ്പിയോ നീയല്ലേ എങ്ങെങ്ങോ നാണം കൊണ്ടേ ഏതോ മന്ദാരം മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ പിണങ്ങിയോ കണ്ണന്‍ കണ്ടേ ഇണങ്ങുവാന്‍ ചെല്ല് ചെല്ല്ല് മുകുന്ദന്റെ ഓമല്‍ ചുണ്ടില്‍ മുളംതണ്ടു മൂളി പൊന്നേ.. മനസ്സിന്റെ ഉറികളിലൂറിയ സുരഗവ ഗീതം പകരാന്‍ നില്ല് കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ ഉറക്കം വെടിഞ്ഞു നാം ഇരിക്കുന്ന വേളയില്‍ മുറിക്കുള്ളിലെ തണുപ്പെന്തിനോ കൊതിച്ചങ്ങു നിന്നുവോ .... നിലാവിന്റെ പന്തലില്‍ കിനാവിന്റെ വള്ളിയില്‍ കുറുക്കുത്തികള്‍ മിഴിത്തുമ്പിലെ മയക്കം മറന്നുവോ മേലെ വന്നോരെന്‍ മേഘജാലമേ ആരുമോന്നുമേ ചൊല്ലീല്ലേ നറുവെണ്ണ തൂകുമൊരു യാമശംഖൊലിയില്‍ ഇന്നു കണ്ണനോ ഞാനല്ലേ ഞാനിന്നു മൂളുന്നുണ്ടേ രാധാ സംഗീതം മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ പിണങ്ങിയോ കണ്ണന്‍ കണ്ടേ ഇണങ്ങുവാന്‍ ചെല്ല് ചെല്ല്ല് മുകുന്ദന്റെ ഓമല്‍ചുണ്ടില്‍ മുളംതണ്ടു മൂളി പൊന്നേ മനസ്സിന്റെ ഉറികളിലൂറിയ സുരഗവഗീതം പകരാന്‍ നില്ല് കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ മുള്ളുപോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ വൈകിവന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ ഉള്ളിലുള്ള പ്രണയം തീയല്ലേ .... കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ ---------------------------------- Added by jacob.john1@gmail.com on February 11, 2010 hari raama raaja katha paadi vannoru ponnu painkili pennalle...(2) kaathirunna pennalle kaalamere aayille kaathirunna pennalle kaalamere aayille mullu pole nonthille novilinnu thenalle vaiki vanna raavalle raavinenthu kuliralle ullilulla pranayam theeyalle.... kaathirunna pennalle kaalamere aayille.. pinakkam marannidaan inakkathilaakuvaan kothi kumbilum niracheppozhum valam vachu ninne njan.... adakkathilenkilum pidakkunna nenchile anikkoottile ina painkili chilakkunna kettu njan manju kollume indulekhaye maarilettuvaan neeyille oru kunju poovinina pole ennarikil ulla thumbiyo neeyalle engengo naanam konde etho mandaaram manoharee raadhe raadhe muraariyinnevide penne pinangiyo kannan kande inanguvaan chellu chelllu mukundante omal chundil mulam thandu mooli ponne manassinte urikalilooriya suragava geetham pakaraan nillu kaathirunna pennalle kaalamere aayille urakkam vedinju naam irikunna velayil murikkullile thanupenthino kothichangu ninnuvo.... nilavinte panthalil kinaavinte valliyil kurukkuthikal mizhithumpile mayakkam marannuvo mele vannoren meghajaalame aarumonnume cholleelle naru venna thookumoru yaama shamkholiyil innu kannano njanalle njaninnu moolunnunde raadhaa sangeetham manoharee raadhe raadhe muraariyinnevide penne pinangiyo kannan kande inanguvaan chellu chelllu mukundante omal chundil mulam thandu mooli ponne manassinte urikalilooriya suragava geetham pakaraan nillu kaathirunna pennalle kaalamere aayille mullu pole nonthille novilinnu then alle vaiki vanna raavalle raavinenthu kuliralle ullilulla pranayam theeyalle.... kaathirunna pennalle kaalamere aayille |
Other Songs in this movie
- Ente khalbile (f)
- Singer : Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Ente Khalbile Vennilaavu Nee (M)
- Singer : Vineeth Sreenivasan | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Chillujaalaka Vaathilil
- Singer : Manjari | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Vottu
- Singer : MG Sreekumar, Pradeep Raajamanikyam | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Kaattaadithanalum
- Singer : Cicily, Ramesh Babu, Reju Joseph, Vidhu Prathap | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Ethra Kaalam Naam (Sathyam Collections)
- Singer : Franco, Ranjini Jose, Sayanora Philip | Lyrics : Vayalar Sarathchandra Varma | Music : Alex Paul