View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ ...

ചിത്രംകാവ്യമേള (1965)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകോറസ്‌, ഗോമതി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

swapnangal swapnangal swapnangale
ningal swargga kumaarikalallo
ningalee bhoomiyil illaayirunnenkil
nischalam shoonyamee lokam

daivangalilla manushyarilla - pinne
jeevitha chaithanyamilla
soundarya sankalppa shilppangalilla
sougandhikappookkalilla
(swapnangal)

indraneelam kondu maanathu theerthoru
gandharvva raajaankanathil
chandrikappon thaazhikakkudam chaarthunna
gandharva raajaankanathil

apsarakanyakal pettu valarthunna
chithrashalabhangal ningal
swarggathil ninnum virunnu varaarulla
chithrashalabhangal ningal

njaanariyaathente maanasa jaalaka
vaathil thurakkunnu ningal
shilppikal theertha chumarukal illaathe
chithramezhuthunnu ningal
ezhallezhunooru varnnangalaalethra
vaarmazhavillukal theerthu
kannuneer chaalichezhuthunnu maaykkunnu
varnnavithaanangal ningal
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ? (2)
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം

ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ല
സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
സൗഗന്ധിക പൂക്കളില്ല
(സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ ‍..)

ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ്വ രാജങ്കണത്തില്‍
ചന്ദ്രികപ്പൊന്‍‍ താഴികക്കുടം ചാര്‍ത്തുന്ന
ഗന്ധര്‍വ്വ രാജങ്കണത്തില്‍

അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍

ഞാനറിയാതെന്റെ മാനസജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍
ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങള്‍
ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജനനീ ജഗജനനീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്വരരാഗരൂപിണി സരസ്വതീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദേവീ ശ്രീദേവീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നാദം ശൂന്യതയിങ്കല്‍
ആലാപനം : ഉത്തമന്‍   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദേവീ ശ്രീദേവീ (പെണ്‍ )
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തീര്‍ത്ഥയാത്രയിതു
ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഈശ്വരനെത്തേടിത്തേടി
ആലാപനം : ഉത്തമന്‍   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി, പി ലീല, പി ബി ശ്രീനിവാസ്‌, എം ബി ശ്രീനിവാസന്‍   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി