View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകല്‍മായുന്നു ...

ചിത്രംകല്യാണക്കച്ചേരി (1997)
ചലച്ചിത്ര സംവിധാനംഅനിൽ ചന്ദ്ര
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

pakal maayunnu nizhal veezhunnu
nilaa mukilil idaree thaarakam...O...
irul kaavoram azhalkkoodaaram
tharoo abhayam thazhukum saanthwanam...O...
pakal maayunnu

ponveyil noolaay neertha soubhaagyam
pidayumee maaril chaarthiyennaalum
shaapapankilaamaay shokanaadakamaay
venal venthurukum kaanal nombaramay
ini ennormmakal ..O...
(pakal)

kannuneerkkoottil raaavurangaathe
virahiyaam thoovalppakshi paadunnu
yaathrayaavumoree maathrayennudeyo
aardrayaam kanivaay ettu paadukayo
akale saagaram...O...
(pakal)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പകല്‍ മായുന്നു നിഴല്‍ വീഴുന്നു
നിലാ മുകിലില്‍ ഇടറീ താരകം ...ഓ ...
ഇരുള്‍ കാവോരം അഴല്‍ക്കൂടാരം
തരൂ.. അഭയം തഴുകും സാന്ത്വനം ...ഓ ...
പകല്‍ മായുന്നൂ

പൊന്‍വെയില്‍ നൂലായ് നീര്‍ത്ത സൌഭാഗ്യം
പിടയുമീ മാറില്‍ ചാര്‍ത്തിയെന്നാലും
ശാപ പങ്കിലമായ് ശോക നാടകമായ്
വേനല്‍ വെന്തുരുകും കാനല്‍ നൊമ്പരമായ്
ഇനി എന്നോര്‍മ്മകള്‍ ..ഓ ...
(പകല്‍ )

കണ്ണുനീര്‍ക്കൂട്ടില്‍ രാവുറങ്ങാതെ
വിരഹിയാം തൂവല്‍പ്പക്ഷി പാടുന്നു
യാത്രയാവുമൊരീ മാത്രയെന്നുടെയോ
ആര്‍ദ്രയാം കനിവായ് ഏറ്റു പാടുകയോ
അകലെ സാഗരം ...ഓ ...
(പകല്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പകല്‍മായുന്നു
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പൂങ്കിനാവല്ലേ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മംഗല മേളങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌