View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊഞ്ചും മൈനേ ...

ചിത്രംതെക്കേക്കര സൂപ്പർ ഫാസ്റ്റ് (കിളി) (2004)
ചലച്ചിത്ര സംവിധാനംതാഹ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎച്ച് രാജേഷ്

വരികള്‍

Added by Kalyani on January 27, 2011

കൊഞ്ചും മൈനേ...കണ്ടാല്‍ മിണ്ടൂല്ലേ
കൊഞ്ചും മൈനേ...കണ്ടാല്‍ മിണ്ടൂല്ലേ
കൊഞ്ചും മൈനേ കൂടെ വാ
കിന്നാരപ്പാട്ടുമായി മാറില്‍ ചേക്കേറാന്‍ വാ
മല്ലിപ്പൂ ചൂടാന്‍ വാ......
(കൊഞ്ചും മൈനേ...)

കുന്നോരത്തെ പൂമരത്തില്‍ കൂടും കൂട്ടാം
നല്ല മന്ദാരപ്പൂന്തേന്‍ തുടിക്കും പാട്ടൊന്നു പാടാം
ചില്ലോലവാല്‍ ചില്ലയിന്മേല്‍ ഊഞ്ഞാല്‍ കെട്ടാം
പിന്നെ ചിങ്കാരം ചാഞ്ചാടീടാം
മനമിടറുന്നേരം തനു തളരുന്നേരം
തളിരിളനീരേകും തിരുമധു നുകരാം
(കൊഞ്ചും മൈനേ...)

അല്ലിത്തുമ്പപ്പൂന്തണലില്‍ തമ്മില്‍ കാണാം
പിന്നെ ആരും കാണാത്താഴ്വരയില്‍ മോതിരം മാറാം
മിന്നും കന്നിപ്പൊന്നുരുകും പൂമെയ്യില്‍ ഞാന്‍
ഒരു പൂത്താലിച്ചരടേകീടാം
പകലൊളി മായുമ്പോള്‍ നിഴല്‍ത്തിരി താഴുമ്പോള്‍
ഒരു നെടുവീര്‍പ്പായ് ഞാന്‍
തളിരുടല്‍ തഴുകാം

(കൊഞ്ചും മൈനേ...)



Added by Kalyani on January 27, 2011

Konchum maine...konchum maine
kandaal mindoolle
konchum maine koode vaa
kinnaara paattumaayi
maaril chekkeraan vaa
mallippoo choodaan vaa.....
(konchum maine...)

kunnorathe poomarathil koodum koottaam
nalla mandaara poonthen
thudikkum paattonnu paadaam
chillolavaal chillayinmel oonjaal kettaam
pinne chinkaaram chaanchaadeedaam
manamidarum neram thanu thalarum neram
thalirilaneerekum thiru madhu nukaraam
(konchum maine...)

allithumpa poonthanalil thammil kaanaam
pinne aarum kaanaa thaazhvarayil mothiram maaraam
minnum kannipponnurukum poomeyyil njaan
oru poothaali charadekeedaam
pakaloli maayumpol nizhal thiri thazhumpol
oru neduveerppaay njaan
thalirudal thazhukaam

(konchum maine...)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തളിരാമ്പല്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മുക്കുറ്റീ മന്ദാരം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കൊഞ്ചും മൈനേ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വരസൂര്യന്‍
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മഞ്ചാടിക്കുരു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മുരളി കയ്യിലേന്തി
ആലാപനം : ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍