മാനസം ...
ചിത്രം | ദി സിറ്റി (1994) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Added by shine_s2000@yahoo.com on March 12, 2009 Manasam thusharam thuvidum, sarasam kinavoram nizhalu neendum neerkayangalil, kuliru thedum swarna meenukal puthu vasantham poometha neerkkunna maya srasukal (Manasam...) pulari manjin kai thalodumee, pulaka malli pookkalil manassu kondonnumma vaykkuvan kaatte vaa.. kariyilapoo pattu meettumee, kasavu noolin pandhiyil nimisha veena naada sadhakam thedan vaa.. chorum swara kunkumam, cheru chundin choppiletti nee pinneyum paadumo vanambaadi (Manasam...) akaleyetho thoomanikkuyil, kavitha padum chillayil oru kadinjool kauthukam tharum poo thedaan chiri nilavil paal churannidum, sisiramerum sandhyayil chitari veezhum chippi muthile sangeetham veendum pular velakal, thiri veykkum veettu vathilil thangalil pangidum sreeragangal (Manasam...) ---------------------------------- Added by Kalyani on October 17, 2010 മാനസം തുഷാരം തൂവിടും സാരസം കിനാവോരം നിഴലു നീന്തും നീര്‍ക്കയങ്ങളില്‍ കുളിരുതേടും സ്വര്‍ണ്ണ മീനുകള്‍ പുതുവസന്തം പൂമെത്ത നീർത്തുന്ന മായാസരസ്സുകള് മാനസം തുഷാരം തൂവിടും..... പുലരിമഞ്ഞിന്‍ കൈ തലോടുമീ പുളകമല്ലിപ്പൂക്കളില് മനസ്സുകൊണ്ടൊന്നുമ്മവെയ്ക്കുവാന് കാറ്റേ വാ .. കരിയിലപ്പൂ പാട്ടുമീട്ടുമീ കസവുനൂലിന്‍ പന്തിയില്‍ നിമിഷവീണാനാദസാധകം തേടാന്‍ വാ .. ചോരും സ്വരകുങ്കുമം ചെറുചുണ്ടിന്ചോപ്പിലേറ്റി നീ പിന്നെയും പാടുമോ വാനമ്പാടി.. (മാനസം ...) ലാ ലാ ലാ.... അകലെയേതോ പൂമണിക്കുയില് കവിത പാടും ചില്ലയില്‍ ഒരു കടിഞ്ഞൂല്കൌതുകം തരും പൂ തേടാന്‍ ചിരിനിലാവില് പാല്ച്ചുരന്നിടും ശിശിരമേറും സന്ധ്യയില്‍ ചിതറിവീഴും ചിപ്പിമുത്തിലെ സംഗീതം വീണ്ടും പുലര്‍വേളകള്‍ തിരിവെയ്ക്കും വീട്ടുവാതിലില്‍ തങ്ങളില്‍ പങ്കിടും ശ്രീരാഗങ്ങള്‍ (മാനസം ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അതിശയ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ജോണ്സണ്
- നാടങ്ങു കൂടങ്ങു
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ജോണ്സണ്
- ബാഹോന്‍ മേന്‍
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : ബിച്ചു തിരുമല | സംഗീതം : ജോണ്സണ്