View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാടിനേഴഴക് ...

ചിത്രംആറാം ജാലകം (2001)
ചലച്ചിത്ര സംവിധാനംഎം എ വേണു
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on May 24, 2010
o..........

kaadinezhazhaku marathakakkaadinezhazhaku
medinezhazhaku mazhayude veedinezhazhaku
manjila moodi kariyila moodi
thanuthu thanuthu kuliril kooniya
kunninu noorazhaku marathaka

naamonnu chirichaal koode chirikkum thozhaneppole
naamonnu karanjal thengippokum thozhiyeppole
ivide pandoru vedan inayodambu thoduthappol
aruthennothiya kilimozhiyil ninnaadi kaavyam pirannu

mukilaam penkodi eeran vaarmudi kothiyorungum
minnaltharvala chaarthikkondaval nritham veykkum
ivide pandoru kaanana mohini chilampaninjappol
vinnile devakumaaran mannil puthumazhayaayalinjupoy


----------------------------------

Added by devi pillai on May 24, 2010
ഓ....
കാടീനേഴഴകു് മരതകക്കാടിനേഴഴകു്
മേടിനേഴഴകു് മഴയുടെ വീടിനേഴഴകു്
മഞ്ഞില മൂടി കരിയിലമൂടി
തണുത്തു തണുത്തു കുളിരില്‍ കൂനിയ
കുന്നിനുനൂറഴകു് മരതകക്കുന്നിനു നൂറഴക്

നാമൊന്നുചിരിച്ചാല്‍ കൂടെച്ചിരിക്കും തോഴനേപ്പോലെ
നാമൊന്നു കരഞ്ഞാല്‍ തേങ്ങിപ്പോകും തോഴിയെപ്പോലെ
ഇവിടെ പണ്ടൊരു വേടന്‍ ഇണയോടമ്പുതൊടുത്തപ്പോള്‍
അരുതെന്നോതിയ കിളിമൊഴിയില്‍ നിന്നാദികാവ്യം പിറന്നു

മുകിലാം പെണ്‍‌കൊടി ഈറന്‍ വാര്‍മുടി കോതിയൊരുങ്ങും
മിന്നല്‍ത്തരിവള ചാര്‍ത്തിക്കൊണ്ടവള്‍ നൃത്തം വയ്ക്കും
ഇവിടെ പണ്ടൊരു കാനനമോഹിനി ചിലമ്പണിഞ്ഞപ്പോള്‍
വിണ്ണിലെ ദേവകുമാരന്‍ മണ്ണില്‍ പുതുമഴയായലിഞ്ഞുപോയ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പിണങ്ങാൻ [M]
ആലാപനം : രാധിക തിലക്‌, വിശ്വനാഥ്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
അമ്മേ ദേവി
ആലാപനം : കോറസ്‌, ദീപാങ്കുരന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പൂമാനപ്പടിവാതില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മംഗലപ്പക്ഷി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ആടാടുണ്ണി ചാഞ്ചാട് [F]
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ആടാടുണ്ണി ചാഞ്ചാട് (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പിണങ്ങാൻ [M]
ആലാപനം : വിശ്വനാഥ്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം