View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിറന്ന മണ്ണില്‍ ...

ചിത്രംഒന്നാമന്‍ (2002)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍, അലക്സ്‌ പോള്‍

വരികള്‍

Added by Kalyani on December 25, 2010

പിറന്നമണ്ണില്‍നിന്നുയര്‍ന്നു പൊങ്ങണം
തീപാറും സൂര്യനായ്.....
തമസ്സേ അകലൂ...ഉഷസ്സായ് ഉണരൂ...
തുറുങ്കിനുള്ളിലും തുടി മുഴങ്ങട്ടെ താ തെയ്യം താളമായ്
മന്ത്രം മുഴങ്ങട്ടെ പന്തം ജ്വലിക്കട്ടെ
മാനവമോചന ഗാനം മുഴങ്ങട്ടെ
ഒന്നിച്ചു ചേര്‍ന്നു നാം ഉജ്ജ്വലജ്വാലയില്‍
ഒന്നാമനായി പടര്‍ന്നു കേറട്ടെ..(മന്ത്രം മുഴങ്ങട്ടെ...)
സംഗീതം സാന്ദ്രമായ്....സായാഹ്നം സാക്ഷിയായ്...
(പിറന്നമണ്ണില്‍ ......)

തീവെയിലില്‍ പന്തലിക്കും ആല്‍മരമായ്‌ നാമുയരും
ഇരുളിന്റെ കൂടാരം നമ്മള്‍ തകര്‍ക്കും....നമ്മള്‍ തകര്‍ക്കും
അഗ്നിനാളമലയടിക്കും വന്‍കടലായ് നാം പടരും
പുതിയൊരു നീതിക്കായ് നമ്മള്‍ പൊരുതും...നമ്മള്‍ പൊരുതും
മണിഗോപുര ശിഖരങ്ങള്‍ മന്ത്രനിലാമാളികകള്‍
എല്ലാം നാം നേടിയെടുക്കും....
രക്തം തിളക്കട്ടെ...ഗര്‍വ്വം നിലക്കട്ടെ
ഭേരിപടഹങ്ങളെങ്ങും മുഴങ്ങട്ടെ
ആത്മാവില്‍ നിത്യമാം സ്നേഹം തുളുമ്പട്ടെ
ഒന്നാമനായി നീ എന്നും ജയിക്കട്ടെ...(രക്തം..)
സംഗീതം സാന്ദ്രമായ്....സായാഹ്നം സാക്ഷിയായ്...
(പിറന്നമണ്ണില്‍ ......)

വേദനതന്‍ വേദമന്ത്രം ആഹൂതിയായ് ചെയ്തു നമ്മള്‍
മനസ്സിന്റെ യാഗാഗ്നിയില്‍ എരിയുമ്പോഴും...എരിയുമ്പോഴും
തപസ്സിരുന്നാദിമുതല്‍ തത്വശാസ്ത്രമുരുവിട്ടു നാം
ചതിയുടെ വന്‍ ചുഴിയില്‍ വീഴുമ്പോഴും...വീഴുമ്പോഴും..
ഉയിരിന്‍ ചുടുമരുമണലില്‍ എള്ളോളം തളരാതെ
ഒന്നായ് നാം മുന്നേറിടും.....
സത്യം ജയിക്കട്ടെ..ധര്‍മ്മം നയിക്കട്ടെ
നിത്യം ഭജിക്കുമീ തത്വം ഗ്രഹിക്കട്ടെ
വിശ്വം നടുങ്ങുമീ ഉഷ്ണപ്രവാഹത്തില്‍
ഒന്നാമനായി നീ എന്നും ജയിക്കട്ടെ....(സത്യം..)
സംഗീതം സാന്ദ്രമായ്....സായാഹ്നം സാക്ഷിയായ്...
(പിറന്നമണ്ണില്‍ ......)

 

----------------------------------

Added by Kalyani on December 25, 2010

Piranna mannilninnuyarnnu ponganam
theepaarum sooryanaay.....
thamasse akaluu....ushassaay unaruu...
thurunkinullilum thudimuzhangatte thaa theyyam thaalamaay
manthram muzhangatte pantham jwalikkatte
maanavamochana gaanam muzhangatte..
onnichu chernnu naam ujwala jwaalayil
onnaamanaayi padarnnu keratte..(manthram muzhangatte...)
sangeetham saandramaay....saayaahnnam saakshiyaay...
(piranna mannil......)

theeveyilil panthalikkum aalmaramaay naamuyarum
irulinte koodaaram nammal thakarkkum....nammal thakarkkum
agninaalamalayadikkum vankadalaay naam padarum
puthiyoru neethikkaay nammal poruthum...nammal poruthum
manigopura shikharangal manthranilaa maalikakal
ellaam naam nediyedukkum....
raktham thilakkatte...garwam nilakkatte
bheri padahangalengum muzhangatte
aathmaavil nithyamaam sneham thulumbatte
onnamanaayi nee ennum jayikkatte....(raktham..)
sangeetham saandramaay....saayaahnnam saakshiyaay...
(piranna mannil......)

vedanathan vedamanthram aahoothiyaay cheythu nammal
manassinte yaagaagniyil eriyumpozhum...eriyumpozhum
thapassirunnaadimuthal thathwashaasthramuruvittu naam
chathiyude van chuzhiyil veezhumpozhum...veezhumpozhum..
uyirin chudu marumanalil ellolam thalaraathe
onnaay naam munneridum.....
sathyam jayikkatte..dharmmam nayikkatte
nithyam bhajikkumee thathwam grahikkatte
viswam nadungumee ushnapravaahathil
onnamanaayi nee ennum jayikkatte....(sathyam..)
sangeetham saandramaay....saayaahnnam saakshiyaay...
(piranna mannil......)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തെ തുടിയുണരും
ആലാപനം : കെ ജെ യേശുദാസ്, ഗായത്രി അശോകന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കടുകെടു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വട്ടല്ല വട്ടിയില്ല
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പൂവേ വാ
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മിഴിയിതളില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മാനത്തെ തുടിയുണരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌