View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മാനം ചെമ്മാനം ...

ചിത്രംമായപ്പൊന്മാന്‍ (1997)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര, ബിജു നാരായണന്‍

വരികള്‍

Added by RK(ramithkramith@gmail.com) on July 13, 2011
 (M) ഉം ഉം ഉം ഉം ഉം ഉം ഓ ഒ ഓ
അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട്
കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
വരവായി ഒരു പൂക്കാലം നിറയുന്നു ഈ മിഴിയോരം
വരൂ സുധാമയീ
(F) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട്
കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
ഒരു ചന്ദന പ്രാവ്

(M) കളഭമുല്ല പൂത്തുലഞ്ഞു കവിത പെയ്തു വിണ്ണില്‍
(F) വഴി പിരിഞ്ഞ മൌനമേ നീ മൊഴി മറന്നു മുന്നില്‍
(M) വിളിക്കുന്നു ദൂരെ.... വിരഹമൂറും ഏതോ ഗാനം
വിളക്കൊന്നു താഴ്ത്തൂ മെല്ലെ
(F) നിനക്കെന്നെ നല്‍കുവാനീ നിമിഷം മതിയാമോ
(M) നിറഞ്ഞൊന്നു പുല്കുവാനീ നിശയും മതിയാമോ മ
(F) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട്
കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
ഒരു ചന്ദന പ്രാവ്
(F) മകര മഞ്ഞു പന്തലിട്ടു മനസറിഞ്ഞ നാളില്‍
(M) മദന ചന്ദ്ര ലേഖയായ് നീ അലിയുമെന്റെ മാറില്‍
(F) തളിര്‍ക്കുന്നു താനേ തരളമേതു രാഗോന്മാദം
മണിപ്രാവ് കുറുകും നാദം
(M) നിനക്കെന്നെ മൂടുവാനീ പുളകം മതിയാമോ
(F) തനിച്ചൊന്നു പാടുവാനീ മധുരം മതിയാമോ

(M) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട്
കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
(F) വരവായി ഒരു പൂക്കാലം...... നിറയുന്നു ഈ മിഴിയോരം
(M) വരൂ സുധാമയീ
(M) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട്
(F) കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
(m&F) ഒരു ചന്ദന പ്രാവ് ,ഒരു ചന്ദന പ്രാവ് .......




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കതിരോലത്തുമ്പി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
നിമിഷദലങ്ങളില്‍ നീ മാത്രം
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ചന്ദനത്തില്‍ ഗന്ധ
ആലാപനം : ശ്രീനിവാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ആരിരോ മയങ്ങൂ
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
അമ്മാനം ചെമ്മാനം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
കതിരോലത്തുമ്പി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര