View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Janimrithikal ...

MoviePuthukkottayile Puthumanavaalan (1995)
Movie DirectorRafi, Mecartin
LyricsS Ramesan Nair
MusicSP Venkitesh
SingersKJ Yesudas

Lyrics

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍
അല ഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍
പുഴകള്‍ തമ്പുരു മീട്ടിയലയുകയായു്
പുതിയ കഥയുടെ തോറ്റമുണരുകയായു്
ഇവിടെ നീയും ഞാനും ഏതോ കഥയിലാടാന്‍ വന്നണഞ്ഞു
ഭരതവാക്യം തീരും മുമ്പേ അകലെയെങ്ങോ പോയു് മറഞ്ഞു
തുടരുമോ
കല്‍പ്പനയുടെ ചിറകുകളണിയുക
ദുഃഖിതരുടെ കഥയിതു പറവതിനായു്

പ- പധ പമപമ ഗമഗരി സരിസാ
സ- സരി സനിധപ മധപമ ഗമപാ
പമഗമ ഗരിസനി സനിസരി സാ
പധ- മപ- ഗമ- രിഗ- സനിസാ

മധുരമോയിനി വിരഹമോ വിധിയാരു കാണുന്നു
മതിവരും വരെ നുകരുമോ സുഖമാരിതറിയുന്നു
കഴിയുമോ തമ്മില്‍ തളരുമോ ഒരു മനസ്സോടു പുലരുമോ
പരിഭവങ്ങളിലിടറുമോ പകയിലുഷസ്സുകള്‍ പൊതിയുമോ
പോയു് വരൂ പോയു് വരൂ
സാ.. സരിസനി ധപനിധ മപഗമ
പാ.. പധപമ ഗമഗമ ഗരിസനി
സാ... .... .... ....

ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍
അല ഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍

സിരകളോ വനനിരകളോ പുതു പൂക്കല്‍ ചൂടുന്നു
മിഴികളില്‍ മധു കിനിയവേ അവ വാടി വീഴുന്നു
അണയുമോ തമ്മില്‍ അകലുമോ
അമൃതചന്ദ്രിക പൊഴിയുമോ
ഉദയസാന്ധ്യകള്‍ വിരിയുമോ
ഹൃദയ ബന്ധങ്ങള്‍ തുടരുമോ
പോയു് വരൂ പോയു് വരൂ
അ...

(ജനിമൃതികള്‍ )


Other Songs in this movie

Aaru Paranjaalum (Kadhaprasangam)
Singer : KJ Yesudas, Biju Narayanan, Prabhakar K   |   Lyrics : S Ramesan Nair   |   Music : SP Venkitesh
Thankakkolussil
Singer : Sujatha Mohan, Biju Narayanan   |   Lyrics : IS Kundoor   |   Music : SP Venkitesh
Oru Vellithaambalam
Singer : Biju Narayanan, Krishnachandran   |   Lyrics : IS Kundoor   |   Music : SP Venkitesh
Thankakkolussil [F]
Singer : Sujatha Mohan   |   Lyrics : IS Kundoor   |   Music : SP Venkitesh