View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിങ്കാ‍ര കൊമ്പത്തെ സിന്ദൂരപൊന്‍പൂവെ ...

ചിത്രംമഴവില്ക്കൂടാരം (1995)
ചലച്ചിത്ര സംവിധാനംസിദ്ദിഖ് ഷമീർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chinkaarakkombathe chindoorapponpoove
nin kavil vaadaruthe
kannaaram pothum nin kaithumbil pookkum poom
kunkumam maayaruthe
ninnomal chenchundil punchiri konchalille - sneha
punchiri konchalille
(chinkaara)

rithubheda sandhyakal varavelkkumormmayil
nizhal pole minniyo shruthi chernna saagaram
parayaatharinja nin kadha kettalinjoren
swara raaga saandramaam maniveenayaayi nee
vin konil pookkum poonthinkal pole
kaanaappoomchundil kannithen pole
en nenchil pon muthaay chaanjurangu
(chinkaara)

priyamaarnna paattumaay pakal maanju pokave
kulirolum ennil nin kavil chernnurummave
aliyaathalinja nin kalivaakku kelkkave
anuraagasaaramaay sukhamaarnna saanthwanam
chillolathumbil chernnirunnaadum
kannaadithooval thoomani praave
ennullil ninnomal paattu maathram
(chinkaarakkombathe)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ചിങ്കാരക്കൊമ്പത്തെ ചിന്ദൂരപ്പൊന്‍പൂവേ നിന്‍ കവിള്‍ വാടരുതേ
കണ്ണാരം പൊത്തും നിന്‍ കൈത്തുമ്പില്‍ പൂക്കും പൂംകുങ്കുമം മായരുതേ
നിന്നോമല്‍ ചെഞ്ചുണ്ടില്‍ പുഞ്ചിരിക്കൊഞ്ചലില്ലേ
സ്നേഹ പുഞ്ചിരിക്കൊഞ്ചലില്ലേ
ചിങ്കാരക്കൊമ്പത്തെ ചിന്ദൂരപ്പൊന്‍പൂവേ നിന്‍ കവിള്‍ വാടരുതേ

ഋതുഭേത സന്ധ്യകള്‍ വരവേല്‍ക്കുമോര്‍മ്മയില്‍
നിഴല്‍ പോലെ മിന്നിയോ ശ്രുതി ചേര്‍ന്ന സാഗരം
പറയാതറിഞ്ഞ നിന്‍ കഥ കേട്ടലിഞ്ഞൊരെന്‍
സ്വരരാഗ സാന്ദ്രമാം മണിവീണയായു് നീ
വിണ്‍കോണില്‍ പൂക്കും പൂന്തിങ്കള്‍ പോലെ
കാണാപ്പൂഞ്ചുണ്ടില്‍ കന്നിത്തേന്‍ പോലെ
എന്‍ നെഞ്ചില്‍ പൊന്‍മുത്തായു് ചാഞ്ഞുറങ്ങു്
ചിങ്കാരക്കൊമ്പത്തെ ചിന്ദൂരപ്പൊന്‍പൂവേ നിന്‍ കവിള്‍ വാടരുതേ

പ്രിയമാര്‍ന്ന പാട്ടുമായു് പകല്‍ മാഞ്ഞുപോകവേ
കുളിരോലുമെന്നില്‍ നിന്‍ കവിള്‍ ചേര്‍ന്നുരുമ്മവേ
അലിയാതലിഞ്ഞ നിന്‍ കളിവാക്കു കേള്‍ക്കവേ
അനുരാഗസാരമായു് സുഖമാര്‍ന്ന സാന്ത്വനം
ചില്ലോലത്തുമ്പില്‍ ചേര്‍ന്നിരുന്നാടും
കണ്ണാടിത്തൂവല്‍ത്തൂമണിപ്രാവേ
എന്നുള്ളില്‍ നിന്നോമല്‍ പാട്ടു മാത്രം

(ചിങ്കാരക്കൊമ്പത്തെ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊട്ടുകുത്തി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
വര്‍ണ്ണ വര്‍ണ്ണ തൊങ്ങല്‍ കെട്ടി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മഞ്ഞില്‍ മായും സായംകാലം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മഞ്ഞില്‍ മായും സായംകാലം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മഞ്ഞിൽ മായും സായംകാലം [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍