View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വര്‍ണ്ണ വര്‍ണ്ണ തൊങ്ങല്‍ കെട്ടി ...

ചിത്രംമഴവില്ക്കൂടാരം (1995)
ചലച്ചിത്ര സംവിധാനംസിദ്ദിഖ് ഷമീർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Added by Kalyani on December 24, 2010

വര്‍ണ്ണവര്‍ണ്ണത്തൊങ്ങല്‍ കെട്ടി വാനം നീളേ ചന്തം കൂട്ടി
എങ്ങെങ്ങും പൊങ്ങുന്നേ മഴവില്‍ക്കൂടാരം....
മഴവില്‍ക്കൂടാരം....
ഉള്ളിനുള്ളില്‍ താളം പെയ്തും പാരാവാരപ്പൂരം നെയ്തും
മിന്നായം മിന്നുന്നേ സ്നേഹച്ചങ്ങാത്തം....
സ്നേഹച്ചങ്ങാത്തം....
കന്നിത്താരപ്പൂത്തിരികത്തിക്കണ്ണിലുദിക്കുന്നേ
തമ്മില്‍ത്തമ്മില്‍ താങ്കിടതട്ടിപ്പാടിമദിക്കുന്നേ
ചാംചജം ചാംചജം ചം ചം
ചാംചജം ചാംചജം ചാ...(2)
വര്‍ണ്ണവര്‍ണ്ണത്തൊങ്ങല്‍ കെട്ടി വാനം നീളേ ചന്തം കൂട്ടി
എങ്ങെങ്ങും പൊങ്ങുന്നേ മഴവില്‍ക്കൂടാരം....
മഴവില്‍ക്കൂടാരം....

വഴിപിരിയും ഹൃദയങ്ങള്‍ ഒന്നാകുമ്പോള്‍
ഒന്നാകുമ്പോള്‍
നിനവുകളില്‍ ശലഭങ്ങള്‍ ചാഞ്ചാടുമ്പോള്‍
ചാഞ്ചാടുമ്പോള്‍
ചടുലതയാല്‍ ചലനങ്ങള്‍ ഇഴഞ്ഞീടുമ്പോള്‍
ഇഴഞ്ഞീടുമ്പോള്‍
പുതുമകളാല്‍ പുളകങ്ങള്‍ കൂത്താടുമ്പോള്‍
കൂത്താടുമ്പോള്‍
ചെല്ലച്ചെമ്മാനം കേറിപ്പോകാം
മോഹത്തേന്‍ തേടും പൂന്തെന്നലായ്
മാരിത്തേരോടും മെയ്യില്‍ മെയ്യാല്‍
പുല്‍കിപ്പാടീടാമുല്ലാസമായ്....
ചാംചജം ചാംചജം ചം ചം
ചാംചജം ചാംചജം ചാ...(2)
വര്‍ണ്ണവര്‍ണ്ണത്തൊങ്ങല്‍ കെട്ടി വാനം നീളേ ചന്തം കൂട്ടി
എങ്ങെങ്ങും പൊങ്ങുന്നേ മഴവില്‍ക്കൂടാരം....
മഴവില്‍ക്കൂടാരം....

നുരനുരയില്‍ തെളിനീലച്ചില്ലോളമായ്
ചില്ലോളമായ്
നന നനയും നിറവർണ്ണത്തീരങ്ങളില്‍
തീരങ്ങളില്‍
നിഴലൊഴുകും വഴിനീളെപ്പറന്നേറിടാം
പറന്നേറിടാം
രസകരമായ് ഗതി മൂളും പകല്‍പ്പക്ഷിയായ്
പകല്‍പ്പക്ഷിയായ്
തങ്കത്തേരോടും തിങ്കൾക്കുന്നില്‍ ഒന്നിച്ചോലോലം ചേക്കേറിടാം
ചെല്ലക്കാറ്റോടും ചില്ലത്തുമ്പില്‍
ഒന്നിച്ചമ്മാനം കൈമാറിടാം....
ചാംചജം ചാംചജം ചം ചം
ചാംചജം ചാംചജം ചാ...(2)
(വര്‍ണ്ണവര്‍ണ്ണത്തൊങ്ങല്‍ )

 

----------------------------------

Added by Kalyani on December 24, 2010

Varnnavarnna thongal ketti vaanam neele chantham kootti
engengum pongunne mazhavilkkoodaaram....
mazhavilkkoodaaram...
ullinnullil thaalam peythum paaraavaarappooram neythum
minnaayam minnunne snehachangaatham....
snehachangaatham....
kannithaarappoothiri kathikkanniludikkunne
thammilthammil thaankidathatti ppaadi madikkunne
chaamchajam chaamchajam cham cham
chaamchajam chaamchajam chaa...(2)
varnnavarnna thongal ketti vaanam neele chantham kootti
engengum pongunne mazhavilkkoodaaram....
mazhavilkkoodaaram...

vazhipiriyum hridayangal onnaakumpol
onnaakumpol....
ninavukalil shalabhangal chaanchaadumpol....
chaanchaadumpol....
chadulathayaal chalanangal izhanjeedumpol....
izhanjeedumpol....
puthumakalaal pulakangal koothaadumpol.....
koothaadumpol.....
chella chemmaanam kerippokaam
mohathen thedum poonthennalaay
maaritherodum meyyil meyyaal
pulkippaadeedaamullaasamaay....
chaamchajam chaamchajam cham cham
chaamchajam chaamchajam chaa...(2)
varnnavarnna thongal ketti vaanam neele chantham kootti
engengum pongunne mazhavilkkoodaaram....
mazhavilkkoodaaram...

nuranurayil thelineelachillolamaay..
chillolamaay..
nana nanayum niravarnnatheerangalil..
theerangalil..
nizhalozhukum vazhineelepparanneridaam..
paranneridaam...
rasakaramaay gathi moolum pakalppakshiyaay...
pakalppakshiyaay...
thankatherodum thinkalkkunnil onnichololam chekkeridaam
chellakkaattodum chillathumpil
onnichammaanam kaimaaridaam....
chaamchajam chaamchajam cham cham
chaamchajam chaamchajam chaa...(2)
(varnnavarnna thongal ketti...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിങ്കാ‍ര കൊമ്പത്തെ സിന്ദൂരപൊന്‍പൂവെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പൊട്ടുകുത്തി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മഞ്ഞില്‍ മായും സായംകാലം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മഞ്ഞില്‍ മായും സായംകാലം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മഞ്ഞിൽ മായും സായംകാലം [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍