View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരുണ്യ സ്വപ്നങ്ങള്‍ ...

ചിത്രംകളിയല്ല കല്ല്യാണം (1968)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ, ലത രാജു

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010
താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു
താവകമിഴിയാകും മലർപ്പൊയ്കയിൽ
താവകമിഴിയാകും മലർപ്പൊയ്കയിൽ


കാണാത്ത കല്പടവിൽ
കളിയാക്കാനിരിക്കുന്നു
മാനസകാമദേവൻ മലരമ്പൻ
മാനസ കാമദേവൻ മലരമ്പൻ
(താരുണ്യ...)

സങ്കല്പസുന്ദരിമാർ ഹൃദയത്തിൽ വിരിയുന്ന
കുങ്കുമപൂവനത്തിൽ പൂ നുള്ളുന്നു
വെണ്മാടക്കെട്ടിലതാ
വെറ്റിലത്താലവുമായ്
വെണ്മേഘപ്പെൺകൊടിമാർ സല്ലപിക്കുന്നു
(താരുണ്യ...)

പാതിരാപ്പന്തലിൽ വാസന്ത രാത്രി തന്റെ
മോതിരം മാറ്റുന്ന മുഹൂർത്തമെത്തി
ഈ രാഗവസന്തത്തിൽ ആരാമസുഗന്ധത്തിൽ
മാരന്റെ മണിമാറിൽ മയങ്ങട്ടെ ഞാൻ
മാരന്റെ മണിമാറിൽ മയങ്ങട്ടെ ഞാൻ
(താരുണ്യ...)

----------------------------------

Added by devi pillai on October 20, 2010

thaarunya swapnangal neeraadaanirangunnu
thaavakamizhiyaakum malarppoykayil

kaanatha kalppadavil kaliyaakkaanirikkunnu
maanasakaamadevan malaramban
maanasakaamadevanmalaramban

sankalpasundarimar hridayathil viriyunna
kunkumappoovanathil poonullunnu
venmaadakkettilathaa
vettilathaalavumaay
venmekhappenkodimaar sallapikkunnu

paathiraappanthalil vaasantha raathrithante
mothiram mattunnamuhoorthamethi
eeraagavasanthathin aaraamasugandhathil
maarante manimaaril mayangatte njan
maarante manimaaril mayangatte njan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇതുവരെ പെണ്ണൊരു
ആലാപനം : എല്‍ ആര്‍ ഈശ്വരി, ലത രാജു, ശ്രീലത നമ്പൂതിരി   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
മിടുമിടുക്കന്‍ മീശക്കൊമ്പന്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, ശ്രീലത നമ്പൂതിരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കണ്ണില്‍ സ്വപ്നത്തില്‍
ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
മലര്‍ക്കിനാവിന്‍ മണിമാളികയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍