View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശംഖും വെണ്‍ചാമരവും ...

ചിത്രംപട്ടാഭിഷേകം (1999)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on April 24, 2010
ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പട്ടും
കൂമ്പാരപ്പൊന്നും പൊരുളും
ആനപ്പുറത്തമ്പോറ്റിത്തമ്പുരാന്മാരും
കാറ്റത്താടും കണ്ണാടിക്കൂടാരക്കൂരാപ്പും
കൂടും കുടുക്കയും കൊണ്ടാടും പണ്ടാരക്കെട്ടും
വായാടിപ്പൊന്‍‌തത്തപ്പെണ്ണും
കൂ‍ടെയൊരു പൂവാലന്‍ പൂവന്‍‌താറാവും
കൂത്തരങ്ങില്‍ കിണ്ണം കൊട്ടും മിണ്ടാട്ടപ്പാട്ടും
പട്ടാഭിഷേകം... പട്ടാഭിഷേകം... [2]

ഭൂതകാലവും ഭൂസ്വത്തായിത്തീരാം
വര്‍ത്തമാനം സ്വയം പല്ലക്കേറാം
ഭാവികാലമാം അമ്പാരിത്തേരേറാന്‍
ആറടിയിലേറെയാരേറ്റെടുത്തീടും
എന്നാലും കണ്ണെത്താദൂരം മുന്നോട്ടോടീടും
പിന്നിലടുക്കും ആശാപാശക്കൂട്ടിനകത്താക്കും
തിത്തെയ്യം താതെയ്യം തെയ് തെയ് തെയ്യന്താരോ
തിന്തിമി തിത്തെയ് തിമി തിമി തിത്തെയ് തെയ്യന്താരോ
ജന്മാജന്മക്കിടങ്ങിനുള്ളില്‍ പാരാവാരച്ചടങ്ങിനുള്ളില്‍
ജനിച്ചതെന്തെന്നറഞ്ഞിടാത്തോരേ
ആനന്ദപ്പിന്‍ ആനത്തോളിന്‍ മേലേറിന്‍
ആര്‍പ്പുവിളിച്ചാഘോഷിപ്പിന്‍ പൂരക്കാലം
(ശംഖും)

പട്ടാഭിഷേകം പട്ടാഭിഷേകം
അഭിനവ പട്ടാഭിഷേകം...
അഭിനയ പട്ടാഭിഷേകം...

അംഗസേവകന്‍ അങ്കച്ചെങ്കോലേന്തും
തമ്പുരാന്‍ കാവലില്‍ പാറാവാകും
രാജശാസനം തെമ്മാടിക്കൂത്താടും
രാപ്പകല്‍ നൊമ്പരം റോന്തു പോകും
ഈ ലോകം മായാസങ്കേതം ഊരാളുന്നോരേ
തമ്മിലടിക്കും സ്വന്തം ബന്ധം വൈകൃതവേതാളം
തിത്തെയ്യം താതെയ്യം തെയ് തെയ് തെയ്യന്താരോ
തിന്തിമി തിത്തെയ് തിമി തിമി തിത്തെയ് തെയ്യന്താരോ
കണ്ണില്ലെങ്കില്‍ കറുപ്പുപോലും കാണാനാവില്ലറിഞ്ഞിടേണം
പിറന്നപാപം ചുമന്നിടുന്നോരേ
പാറയ്‌ക്കുള്ളില്‍ ഉന്മാദത്തിന്‍ ചൂടേറ്റും
നീരുറയും കണ്ണിന്നുള്ളില്‍ കാലം പൂക്കും
(ശംഖും)

പട്ടാഭിഷേകം പട്ടാഭിഷേകം
അവസര പട്ടാഭിഷേകം...
അതിശ പട്ടാഭിഷേകം...

----------------------------------

Added by Susie on May 31, 2010

shankhum venchaamaravum kombum veeraalippattum
koombaarapponnum porulum
aanappurathu ambotti thamburaanmaarum
kaattathaadum kannaadikkoodaara kooraappum
koodum kudukkayum kondaadum pandaarakkettum
vaayaadipponthathappennum
koodeyoru poovaalanu poovanthaaraavum
kootharangilu kinnam kottum mindaattappaattum
pattaabhishekam...pattaabhishekam...(2)

bhoothakaalavum bhooswathaayi theeraam
varthamaanam swayam pallakkeraam
bhaavikaalamaam ambaarithereraan
aaradiyilere aarettedutheedum
ennaalum kannethaadooram munnottodeedum
pinniladukkum aashaa paashakkoottinakathaakkum
thitheyyam thaatheyyam they they theyyanthaaro
thinthimi thithey thimi thimi thithey theyyanthaaro
janmaajanmakkidanginnullilu
paaraavaarachadanginnullilu
janichathenthennariyaathore
aanandippin aanatholinmelerin
aarppuvilichaaghoshippin poorakkaalam
(shankhum)

pattaabhishekam...pattaabhishekam...
abhinava pattaabhishekam
abhinaya pattaabhishekam
angasevakanu ankachenkolenthum
thampuraanu kaavalinu paaraavaakum
raajashaasanam themmaadikkoothaadum
raappakal nombaram ronthu pokum
ee lokam maayaasanketham ooraalunnore
thammiladikkum swantham bandham vaikrithavethaalam
thitheyyam thaatheyyam they they theyyanthaaro
thinthimi thithey thimi thimi thithey theyyanthaaro
kannillenkilu karuppu polum
kaanaanaavillarinjidenam
piranna paapam chumannidunnore
paaraykkullilu unmaadathinu choodettum
neerurayum kanninnullilu kaalam pookkum
(shankhum)

pattaabhishekam pattaabhishekam
avasara pattaabhishekam
athishaya pattaabhishekam...




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവുകൾ പെയ്യും
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഏഴാംകൂലി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൂച്ച പൂച്ച പൂച്ചപെണ്ണേ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൂവുകൾ പെയ്യും [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബേണി ഇഗ്നേഷ്യസ്