View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kanakashilayiloru ...

MovieJameendaar (2003)
Movie DirectorHaridas Kesavan
LyricsS Ramesan Nair
MusicMohan Sithara
SingersMG Sreekumar

Lyrics

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

കനക ശിലയിലൊരു ദേവി ശിൽപ്പം
കളഭ മഴയിലൊരു പൂജാ തൽപ്പം.... ഓ..ഓ.. (കനക)
കുളിരിലൊഴുകുമൊരുമോഹാവേശം
മിഴിയിലലിയുമൊരു നീലാകാശം.. ഓ...ഓ..
മെയ് തലോടും നേരം നേരം
കൈ വിടുന്നു തീരം തീരം
നെഞ്ചിലേതോ താളം താളം
കണ്ണിൽ മിന്നും താരം താരം
ചെല്ലത്താമര അല്ലിപ്പൂവിനു മുല്ലപ്പൂത്താലം.. ഓഹോ..
ഇല്ലിക്കാട്ടിലെ ഓടത്തണ്ടിനു കല്യാണക്കാലം (കനക)

നീയെൻ കാവേരിയായ് പോരൂ പൊന്നോടമായ്
ആത്മാവിലിന്നെന്നും മാൻ പേട നിന്നെ തേടുന്നിതാ
ഒന്നല്ല നൂറല്ല ഞാൻ എണ്ണിപ്പാടും രാഗം
എന്നാലും തീരില്ല ഈ ചേമന്തിപ്പൂ മോഹം (കനക)

വാതിൽ ചാരുമ്പോഴും രാവിൻ നീലാംബരി
തൈമാസമല്ലേ താരുണ്യമുല്ലേ ആരാരിരോ
താരാട്ടിൽ കേൾക്കുന്നു ഈ താലിപ്പെണ്ണിൻ സംഗീതം
താരമ്പൻ താഴ്ത്തുന്നു നിൻ പീലിക്കണ്ണിൻ നാളം (കനക)


Other Songs in this movie

Aakaashappooppaadam
Singer : MG Sreekumar   |   Lyrics : S Ramesan Nair   |   Music : Mohan Sithara
Ennuyire
Singer : Sujatha Mohan, Biju Narayanan   |   Lyrics : S Ramesan Nair   |   Music : Mohan Sithara
Uyire
Singer : Sujatha Mohan   |   Lyrics : S Ramesan Nair   |   Music : Mohan Sithara
Muthampakarum
Singer : Ranjini Jose   |   Lyrics : S Ramesan Nair   |   Music : Mohan Sithara
Muthampakarum
Singer : Ranjini Jose, Vidhu Prathap   |   Lyrics : S Ramesan Nair   |   Music : Mohan Sithara