View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുടപോലെ ...

ചിത്രംകാലചക്രം (2002)
ചലച്ചിത്ര സംവിധാനംസോനു ശിശുപാല്‍
ഗാനരചനകൈതപ്രം
സംഗീതംസോനു ശിശുപാല്‍
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Added by jacob.john1@gmail.com on April 25, 2010
കുട പോലെ പൂമാനം കുടത്തോളം രാത്തിങ്കൾ പൂമുറ്റം പാലാഴീ....
പാലാഴി തീരത്ത് പാതിരാ കോലോത്ത്
പാല്‍ക്കാവടി കാണാന്‍ പോരുന്നോ....
തിരുതാളം കൊട്ടെണ്ടേ കളിയാട്ടം കാണേണ്ടേ
താഴെക്കാവിൽ ഓണം കൂടെണ്ടേ....ഓ....
(കുട പോലെ........... കാണാന്‍ പോരുന്നോ)

എല്ലാരും പോരിനോ എല്ലാരും പോരിനോ
പൂമാല പെണ്ണേ നീ പോര് ...
ആരാരും കാണാതെ ആരാരും കേള്‍ക്കാതെ
പൂവാലിക്കിളിയെ നീ പാട് ...
ആടാനും വയ്യല്ലോ പാടാനും വയ്യല്ലോ
ഇന്നെന്റെ മനസ്സൊരു മോഹപ്പൊന്‍ തൂവല്‍ പോല്‍
(കുട പോലെ........... കാണാന്‍ പോരുന്നോ)

ഓരോരോ മോഹങ്ങള്‍ ഓരോരോ ദാഹങ്ങള്‍
അറിയാതൊരു പനിനീര്‍ മഴയായി....
താഴമ്പൂ വിരിഞ്ഞൂ കായാമ്പൂ വിരിഞ്ഞൂ
മനമാകെ മധുരം തിരു മധുരം....
ഉണരുന്നു ശ്രീരാഗം ഉണരുന്നു ശ്രീരംഗം
ഇന്നെന്റെ കരളിന്‍ വാതില്‍ തുറന്നതാരോ

കുട പോലെ പൂമാനം കുടത്തോളം രാത്തിങ്കൾ പൂമുറ്റം പാലാഴീ....
പാലാഴി തീരത്ത് പാതിരാ കോലോത്ത്
പാല്‍ക്കാവടി കാണാന്‍ പോരുന്നോ....
തിരുതാളം കൊട്ടെണ്ടേ കളിയാട്ടം കാണേണ്ടേ
താഴെക്കാവിൽ ഓണം കൂടെണ്ടേ....ഓ....
(കുട പോലെ........... കാണാന്‍ പോരുന്നോ)

----------------------------------

Added by jacob.john1@gmail.com on April 25, 2010
kuda pole poomaanam kudatholam raathinkal poomuttam paalaazhee....
paalaazhi theerathu paathiraa kolothu
paalkkaavadi kaanaan porunno....
thiruthaalam kottende kaliyaattam kaanende
thaazhekkaavil onam koodende....oh....
(kuda pole........... kaanaan porunno)

ellaarum porino ellaarum porino
poomaalappenne nee poru...
aaraarum kaanaathe aaraarum kelkkaathe
poovaalikkiliye nee paadu...
aadaanum vayyallo paadaanum vayyallo
innente manassoru mohapponthooval pol
(kuda pole........... kaanaan porunno)

ororo mohangal ororo daahangal
ariyaathoru panineer mazhayaayi....
thazhampoo virinjoo kaayaampoo virinjoo
manamaake madhuram thiru madhuram....
unarunnu shreeraagam unarunnu shreerangam
innente karalin vaathil thurannathaaro

kuda pole poomaanam kudatholam raathinkal poomuttam paalaazhee....
paalaazhi theerathu paathiraa kolothu
paalkkaavadi kaanaan porunno....
thiruthaalam kottende kaliyaattam kaanende
thaazhekkaavil onam koodende....oh.....
(kuda pole........... kaanaan porunno)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

sweet dreams
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : സോനു ശിശുപാല്‍
എന്തേ മൗനം എന്തേ കോപം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : സോനു ശിശുപാല്‍
ശിവശൈലം
ആലാപനം : കെ കൃഷ്ണകുമാർ   |   രചന : കൈതപ്രം   |   സംഗീതം : സോനു ശിശുപാല്‍
കുടപോലെ
ആലാപനം : കോറസ്‌, ഇന്ദിരാ ശിശുപാൽ   |   രചന : കൈതപ്രം   |   സംഗീതം : സോനു ശിശുപാല്‍
കാലചക്രം
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : സോനു ശിശുപാല്‍
sweet dreams
ആലാപനം : വി ദേവാനന്ദ്‌   |   രചന : കൈതപ്രം   |   സംഗീതം : സോനു ശിശുപാല്‍