Kannetha Mala Maamala Mele ...
Movie | Veendum Chila Veettukaaryangal (1999) |
Movie Director | Sathyan Anthikkad |
Lyrics | Kaithapram |
Music | Johnson |
Singers | P Jayachandran, Chorus |
Lyrics
Lyrics submitted by: Jay Mohan | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കണ്ണെത്താമല മാമലയേറി നോക്കെത്താക്കടവ് കടന്നു വരുണ്ടേ വരുന്നുണ്ടേ ആരാരോ പള്ളിപ്പാന പന്തലൊരുക്കടാ കുടുകുടെ പാണ്ടി ചെണ്ട മുറുക്കെടാ തിമൃതത്തൈ തക തിമൃതത്തൈ കുരുകുക്കുരു പൂങ്കുരുവീ പറ വെയ്ക്കടീ പൂങ്കുഴലീ നാട്ടു വണ്ടി നാടകവണ്ടി നാൽക്കവലേലെത്തി ജില്ലം തിറ തുള്ളാട്ടം ജില്ലം തിറ തുള്ളാട്ടം ജില്ലം തിറ തുള്ളാട്ടം ജില്ലം തിറ തുള്ളാട്ടം മിണ്ടണതെല്ലാം പൂമ്പാട്ട് തട്ടണതെല്ലാം തമ്പേറ് നാട്ടു നടപ്പിലൊരാറാട്ട് മുക്കിനു മുക്കിനു വരവേല്പ് അക്കരെയിക്കരെ ആനവരമ്പത്തോലക്കുഴലു കുറുംകുഴലു തുടിയുടുക്കു പമ്പയിലത്താളം തുടിയുടുക്കു പമ്പയിലത്താളം തുടിയുടുക്കു പമ്പയിലത്താളം ആലിലക്കൊത്തൊരു പൊൻ കുരിശുള്ളൊരു ഞൊറിയിട്ടുടുക്കണ ദാസമ്പിപ്പെണ്ണിനു കയ്യിൽ കിടക്കണോരോട്ടു വള ആഹാ കയ്യിൽ കിടക്കണു ഓട്ടു വള അവൾ മാർഗ്ഗം കളിക്കൊത്തു താളം പിടിക്കുമ്പോൾ കിലുകിലുങ്ങുന്നൊരു കല്ലുവള അതു കൊഞ്ചിക്കുണുങ്ങണ കന്നിവള തുള്ളി തപ്പു കൊട്ടിക്കളിച്ചാടിക്കളിക്കുമ്പോൾ മേളം തുള്ളണ പൊന്നു വള ആഹാ മേളം തുള്ളണ പൊന്നു വള ആഹാ മേളം തുള്ളണ പൊന്നു വള ഒത്തു പിടിച്ചവർ കപ്പൽ കേറി തക തികുതൈ പല നാടു നോക്കി പുറപ്പെട്ടാറെ തക തികുതൈ ശിപ്പായിമാരവർ അരികിലുണ്ട് ശെമ്മാശന്മാരവർ പലരുമുണ്ട് ചെമ്പകശ്ശേരിയും കൂടെയുണ്ട് വെട്ടത്തു മന്നനും കൂടെയുണ്ട് റൂറമാറൗസേപ്പെഴുന്നള്ളുമ്പോൾ തക തികുതൈ തത്തങ്ങൾമാരവർ അരികിലുണ്ട്.. തക തികുതൈ മാലാഖമാർ മൊഴിഞ്ഞു ശുഭസങ്കീർത്തനം ദേവൻ പിറന്നു മണ്ണിൽ നിത്യ നായകനായ് ശ്രീയേശുനാഥനെന്നും നമുക്കാശ്രയമേ പാപങ്ങൾ പോക്കുവാനായ് അവൻ ക്രൂശിതനായ് അതിരുകളില്ലാ വട്ടാരം മതിലുകളില്ലാ കൂടാരം മൂത്തോർ വാക്കിൻ വീടാരം മാളൊർക്കെല്ലാം കൊട്ടാരം അക്കുത്തികുത്തരമനമേട്ടിൽ തെക്കേപ്പാട്ടെ തേന്മാവിൽ പത്തറുപത് കിളിയുടെ വിളയാട്ടം പത്തറുപത് കിളിയുടെവിളയാട്ടം പത്തറുപത് കിളിയുടെ വിളയാട്ടം (കണ്ണെത്താ...) |
Other Songs in this movie
- Viswam Kaakunna Naadha
- Singer : KJ Yesudas, Chorus | Lyrics : Sathyan Anthikkad | Music : Johnson
- Vakkukal Vende
- Singer : P Jayachandran | Lyrics : Kaithapram | Music : Johnson
- Pinnilaavin Poo Vidarnnu
- Singer : Sujatha Mohan | Lyrics : Kaithapram | Music : Johnson
- Pinnilaavin Poo Vidarnnu
- Singer : KJ Yesudas, Sindhu Devi | Lyrics : Kaithapram | Music : Johnson
- Othu Pidichavar Kappal Keri
- Singer : Sujatha Mohan | Lyrics : Kaithapram | Music : Johnson
- Mounam Ente Maayaamohathil
- Singer : Sujatha Mohan | Lyrics : Kaithapram | Music : Johnson