View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുന്നിറങ്ങി ...

ചിത്രംഉത്സവമേളം (1992)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംമോഹന്‍ സിതാര
ആലാപനംസുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by manoj@empran.com on May 4, 2011
കുന്നിറങ്ങി കുങ്കുമ പ്രഭാതമെന്നപോലെ
കുഞ്ഞലക്കിടാങ്ങളുമായി പുഴയൊഴുകി പോകെ
പുഴകടന്നു കൊന്ന പൂക്കും വഴി കടന്നു മെല്ലെ
പഴയകോവില്‍ പടി കയറി തൊഴുതു നിന്നതാരോ
അരയിലൊരു പഴയ പട്ടും അരമണിയും ചാര്‍ത്തി
\\\\\\\"അറിയുകില്ലേ എന്നെ\\\\\\\" എന്ന മട്ടില്‍ നിന്നതാരോ?

കഥപറയും കവിത പോലെ പുഴയോഴുകി വീണ്ടും
കദനരസ കലിതമെത്ര പാട്ടു പാടി വീണ്ടും
കാവുകള്‍ തന്‍ ദുഖമായ്‌ കാടുകള്‍ തന്‍ രോഷമായി
പൂവുകള്‍ തന്‍ രക്തമായ്‌
പുഴയൊഴുകീ വീണ്ടും ... പുഴയൊഴുകീ വീണ്ടും

കുന്നിറങ്ങി വന്നു പുലര്‍കാല കന്യ വീണ്ടും
കുങ്കുമം അണിഞ്ഞ മുഖം പുഴയെ നോക്കി നിന്നൂ

കണ്ണുനീര്‍ തുടച്ചു വീണ്ടും ഒന്ന് പുഞ്ചിരിക്കും
പെണ്കൊടിപോല്‍ പുലര്‍ വെയിലില്‍ പുഴയോഴുകീ വീണ്ടും

കാറ്റിനോടെന്തിഷ്ടമാണെന്നെത്ര വട്ടം പാടീ
കാട്ടുമുളം കന്യകളും - പുഴയതേറ്റുപാടീ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാമാ ശ്രീരാമാ
ആലാപനം : ജഗതി ശ്രീകുമാര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
അമ്മേ ഗംഗേ മന്ദാകിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
ഒരു വാക്കിലെല്ലാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
ഉണ്ണി കുമാര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
അമ്മയ്ക്കൊരു പൊന്നും കുടം
ആലാപനം : സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
കനക മണിമയ
ആലാപനം : സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
കസവുള്ള പട്ടുടുത്ത്
ആലാപനം : സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര