View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേമന്തസരസ്സില്‍ കണ്ണാടി ...

ചിത്രംസാഹസം (1981)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics added by Anil Nelppura

ഹേമന്തസരസ്സിൽ കണ്ണാടി നോക്കും
കാദംബരീ പുഷ്പവനിയിൽ
സരസ്വതീയാമത്തിൽ തേൻനുകരാൻ വന്ന
സരസീരുഹപ്പക്ഷികൾ -നമ്മൾ
സുരഭീവനപ്പക്ഷികൾ
ഹേമന്തസരസ്സിൽ കണ്ണാടി നോക്കും
കാദംബരീ പുഷ്പവനിയിൽ
പുഷ്പവനിയിൽ...

പുഷ്പിണീയാമങ്ങൾ മെയ് തൊട്ടുണർത്തുമ്പോൾ
ലജ്ജയിൽ മുഴുകുന്ന സ്വപ്നവതീ - നീ
ഉല്പലമിഴിയുടെ മുനയിൽ തൊടുക്കുന്ന
പുഷ്പശരത്തിൽ തുടങ്ങീ
വിശ്വപ്രകൃതിയിൽ പ്രേമം
(ഹേമന്തസരസ്സിൽ..)

മന്മഥരാഗങ്ങൾ കുഞ്ഞലഞൊറിയുന്നോ-
രംഗന പൊയ്കയിലെ പുഷ്പഗന്ധീ - നീ
സ്വപ്നത്തിലുണരുന്ന മധുമഞ്ജരിയുടെ
സപ്തസ്വരത്തിൽ തുടങ്ങീ
സ്വർഗ്ഗസുരഭിയാം രാഗം
(ഹേമന്തസരസ്സിൽ..)

1


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമിഴിയിണകളില്‍ പുഷ്പശരങ്ങള്‍
ആലാപനം : വാണി ജയറാം, അമ്പിളി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
സ്വരം നീ ലയം നീ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌