View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വട്ടം ...

ചിത്രംഹൌസ് ഓണര്‍ (2001)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംഷക്കീര്‍ ജാക്സണ്‍
ആലാപനംപി ജയചന്ദ്രൻ, സുജാത മോഹന്‍

വരികള്‍

Added by Kalyani on March 1, 2011

ഒരുവട്ടം കണ്ടു ചിരിച്ചാല്‍ നെഞ്ചിനകത്തൊരു രാമഴയായ്
പലവട്ടം കണ്ടു കഴിഞ്ഞാല്‍ പിന്നെയെനിക്കിവളോമനയായ്
ഒരുനേരം ചൊല്ലിയ കാര്യം വീണ്ടുമതേയനുപല്ലവിയായ്
പലനേരം ഓര്‍ത്തു രസിക്കാന്‍ പിന്നെയെനിക്കൊരു കാര്യവുമായ്
(ഒരു വട്ടം.....)

ചെല്ലക്കാറ്റുനീര്‍ത്തും ഈ മുല്ലപ്പായയില്‍
ഇല്ലപ്പൂവു ചൂടും നീ ഇന്നുറക്കമായ്
ചെത്തിപ്പൂ നിരത്തും ഈ മേടസന്ധ്യയും
ഒപ്പം വീണുറങ്ങാന്‍ താരാട്ടിനീണമായ്
പുന്നാരം ചൊല്ലാന്‍ ഇല്ലായിനി നേരവും
ഇന്നോളം കാണാതെന്തേ കളിയാട്ടവും
മിണ്ടാട്ടംമുട്ടീ മൊഴി കാറ്റിലാടി മാഞ്ഞുവോ....
(ഒരു വട്ടം.....)

കുന്നിപ്രാവുപോലെ എന്‍ നെഞ്ചിലാകെ നീ
കൊഞ്ചിക്കൂടിടുമ്പോള്‍ തീരാത്ത മോഹമായ്
മെല്ലെപ്പാടിടുമ്പോള്‍ കണ്‍കോണിലാകവേ
തുമ്പിപ്പെണ്ണു മാത്രം താളത്തിലാട്ടമായ്...
എന്തേ പൂത്തുമ്പീ നില്ലൂ.. കളി കാര്യമായ്
എല്ലാരും കേള്‍ക്കെ ചൊല്ലൂ ഇവളെന്റെയാ...
കണ്ടോ...നീ കണ്ടോ...ഇവളെന്റെ മാറിലല്ലയോ....
(ഒരു വട്ടം .....)

 

----------------------------------

Added by Kalyani on March 1, 2011

Oru vattam kandu chirichaal nenchinakathoru raamazhayaay
palavattam kandu kazhinjaal pinneyenikkivalomanayaay
oru neram cholliya kaaryam veendumatheyanupallaviyaay
pala neram orthu rasikkaan pinneyenikkoru kaaryavumaay
(oru vattam .....)

chellakkaattu neerthum ee mullappaayayil
illappoovu choodum nee innurakkamaay
chethippoo nirathum ee meda sandhyayum
oppam veenurangaan thaaraattineenamaay
punnaaram chollaan illaayini neravum
innolam kaanaathenthe kaliyaattavum
mindaattam muttii mozhi kaattilaadi maanjuvo....
(oru vattam .....)

kunnippraavupole en nenchilaake nee
konchikkoodidumpol theeraatha mohamaay
melleppaadidumpol kan konilaakave
thumpippennu maathram thaalathilaattamaay...
enthe poothumpee nilluu kali kaaryamaay
ellaarum kelkke cholluu ivalenteyaa...
kando...nee kando...ivalente maarilallayo....
(oru vattam .....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലങ്ങാട്ടെ പൂരക്കാവില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
എങ്ങുനിന്നെങ്ങു നിന്നീ
ആലാപനം : അഫ്‌സല്‍   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
ഒരു വട്ടം
ആലാപനം : ഐ എം അൻസാർ   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍