View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മകയിരം ...

ചിത്രംഭാരതീയം (1997)
ചലച്ചിത്ര സംവിധാനംസുരേഷ് കൃഷ്ണൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംസ്വര്‍ണ്ണലത

വരികള്‍

Added by Kalyani on March 5, 2011

മകയിരം നാളില്‍ മാംഗല്യമുണ്ടേ...
തളിരിളം കാറ്റില്‍ കുളിരുമായ് നീ വാ
കസവാടയോടെ ചിരിതൂകി വാ...വാ...(2)
നീ പോരും വഴി നീളെ ....
കല്യാണപ്പാട്ടിന്‍ ഈണം കൊട്ടി വാ.....
മകയിരം നാളില്‍ മാംഗല്യമുണ്ടേ...
തളിരിളം കാറ്റില്‍ കുളിരുമായ് നീ വാ...

പാലുണ്ടേ ..പഴമുണ്ടേ..തേനേന്തി തിനയേന്തി വായോ
കളിയുണ്ടേ ചിരിയുണ്ടേ അഴകായി മിഴിവായി വായോ
പലരോടും ഓതാതെ ഞാൻ കരുതിയൊരു കരളിന്‍ ദാഹം(2)
മധുരതരമാകും സുദിനം ....
സദയമതു പറയാന്‍ നാണം (മധുര....)
മകയിരം നാളില്‍ മാംഗല്യമുണ്ടേ...
തളിരിളം കാറ്റില്‍ കുളിരുമായ് നീ വാ...

നാടാകെ ഉണരുന്നേ...കനിവായി കണിയായി വായോ
പൊന്നുണ്ടേ പണമുണ്ടേ മാണിക്യരഥമേറി വായോ
പടിവാതില്‍ ചാരി ഞാന്‍ മിഴിയിണയിലഞ്ജനമെഴുതി(2)
കാതോർത്തിരിപ്പൂ നിന്റെ മൃദുപാദനിസ്വനമറിയാന്‍ (2)
(മകയിരം നാളില്‍ ......)


----------------------------------

Added by Kalyani on March 5, 2011

Makayiram naalil maangalyamunde...
thalirilam kaattil kulirumaay nee vaa
kasavaadayode chiri thooki vaa...vaa...(2)
nee porum vazhi neele....
kalyaanappaattin eenam kotti vaa.....
makayiram naalil maangalyamunde...
thalirilam kaattil kulirumaay nee vaa

paalunde..pazhamunde..thenenthi thinayenthi vaayo
kaliyunde chiriyunde azhakaayi mizhivaayi vaayo
palarodum othaathe njaan karuthiyoru karalin daaham(2)
madhuratharamaakum sudinam
sadayamathu parayaan naanam(madhura....)
makayiram naalil maangalyamunde...
thalirilam kaattil kulirumaay nee vaa

naadaake unarunne...kanivaayi kaniyaayi vaayo
ponnunde panamunde maanikya radhameri vaayo
padi vaathil chaari njaan mizhiyinayilanjanamezhuthi(2)
kaathorthirippoo ninte mridu paada nisvanamariyaan...(2)
(makayiram naalil.......)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വതന്ത്ര ഭാരത ധരണി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
സായാഹ്ന മേഘത്തിൻ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കലഹപ്രിയേ നിന്‍ മിഴികളില്‍
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
സായാഹ്ന മേഘത്തിന്‍
ആലാപനം : രവി കൃഷ്ണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്