View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇക്കിളിക്കുരുന്നു ...

ചിത്രംചിരികുടുക്ക (2002)
ചലച്ചിത്ര സംവിധാനംടി എസ് സജി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിനു കിരിയത്ത്‌
ആലാപനംസുജാത മോഹന്‍

വരികള്‍

Added by madhavabhadran on October 29, 2010
 
ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന കണ്ണനെ
കണ്ണില്‍ വന്നു മിന്നിമാഞ്ഞ പൊന്നിനെ
മാറില്‍ വീണു മാറ്ററിഞ്ഞ മഞ്ഞിനെ
ഇന്നു വരെ പാടാത്ത പൂങ്കുയില്‍ക്കിളി (2)
ഇന്നെന്തേ കളിയാക്കി കൊഞ്ചി നീ
മെല്ലേ കൊഞ്ചി നീ

ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന കണ്ണനെ

ഒരു കിനാവില്‍ വിരിയുമെന്റെ പൂക്കളേ
അറിയാതെന്‍ ഇടനെഞ്ചില്‍ കൂടു കൂട്ടിയോ
മഴമെനഞ്ഞ തൂവലുള്ള മോഹമേ
അലിയാതെന്‍ കരളോരം കുളിരണിഞ്ഞുവോ
തളിരണിഞ്ഞ താമരക്കിനാവിലെ
പൊന്‍വെയില്‍ കുടഞ്ഞ ചന്ദനം താ
ആരാരും കാണാതെ ചാര്‍ത്തുവാന്‍
അവന്‍ ഉമ്മ വെയ്ക്കുവാന്‍

ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന കണ്ണനെ
കണ്ണില്‍ വന്നു മിന്നിമാഞ്ഞ പൊന്നിനെ
മാറില്‍ വീണു മാറ്ററിഞ്ഞ മഞ്ഞിനെ

പതിവായെന്‍ ആരാമത്തില്‍
പൂം പനിനീരായു് വിരിയുന്നു പ്രേമം
അതിലൊന്നെന്‍ ആത്മാവില്‍ നിന്നും
അവനായു് ഞാന്‍ കോര്‍ക്കാമെന്നെന്നും
പരിഭവം പകര്‍ന്നു തന്ന പാട്ടിലെ
പകല്‍മഞ്ഞും പെയ്യില്ലേ പ്രണയപരാഗം
നിന്‍ ഹൃദയ പരാഗം

(ഇക്കിളിക്കുരുന്നു )

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011

Ikkilikkurunnu kunju thennale
ishtamaanu kan kavarnna kannane
kannil vannu minni maanja ponnine
maaril veenu maattarinja manjine
innu vare paadaatha poonkuyilkkili
innenthe kaliyaakki konchi nee
melle konchi nee
(Ikkilikkurunnu...)

Oru kinaavil viriyumente pookkale
ariyaathen idanenchil koodu koottiyo
mazha menanja thoovalulla mohame
aliyaathen karaloram kuliraninjuvo
thaliraninja thaamarakkinaavile
pon veyil kudanja chandanam thaa
aaraarum kaanaathe chaarthuvaan
avan umma veykkuvaan
(Ikkilikkurunnu...)

pathivaayen aaraamaththil
poom panineeraay viriyunnu premam
athilonnen aathmaavil ninnum
avanaay njaan korkkaamennennum
paribhavam pakarnnu thanna paattile
pakalmanjum peyyille pranayaparaagam
nin hrudayaparaagam
(Ikkilikkurunnu...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരകള്‍ പൂക്കുമീ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിനു കിരിയത്ത്‌
പൂ വിരിയുമീ
ആലാപനം : ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിനു കിരിയത്ത്‌
കണ്ണീരിന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിനു കിരിയത്ത്‌
എന്നിട്ടുമെന്തേ
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിനു കിരിയത്ത്‌
സലോമിയ
ആലാപനം : വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിനു കിരിയത്ത്‌
ഹൃദയം തുടിയായ്‌ തേങ്ങി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിനു കിരിയത്ത്‌
ഇക്കിളിക്കുരുന്നു
ആലാപനം : വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിനു കിരിയത്ത്‌
കുടമുല്ല
ആലാപനം : എം ജി ശ്രീകുമാർ, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിനു കിരിയത്ത്‌