View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താഴ്‌വാരം ...

ചിത്രംആകാശക്കോട്ടയിലെ സുല്‍ത്താന്‍ (1991)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010

താഴ്വാരം പൊന്നണിഞ്ഞു
പൂവാട ഞൊറിഞ്ഞുടുത്തു
മതി മറന്നന്നു നാം പാടി
മലര്‍ പെറുക്കാന്‍ ഒത്തു കൂടി
കുരു കുരു വിരലുകളാല്‍ മലര്‍ കൊരുത്തു

വെറുതെയാ സ്മൃതികളില്‍ വീണൊഴുകിടുമ്പോള്‍
ഒരു മണം മധുകണം വാർന്നുരുകിടുമ്പോള്‍
ഹൃദയ ശാരിക കേണലയും
മധുര നൊമ്പരം തേന്‍ കിനിയും
പഥിക നീ ഇതിലെ വാ
(താഴ്വാരം...)

ഇനിയുമീ വനികളില്‍ പൂവ് മഴയുതിരും
അകലെ നിന്നരുമയായ്‌ പിന്‍ വിളികള്‍ കേള്‍പ്പൂ
കവിത പാടിയ രാക്കുരുവി
മിഴികളില്‍ നനവാര്‍ന്നുവോ
പഥിക നീ ഇതിലെ വാ
(താഴ്വാരം...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010

Thazhvaram ponnaninju
poovada njorinjuduthu
mathi marannannu naam paadi
malar perukkan othu koodi
kuru kurunnu viralukalaal malar koruthu

verutheya smruthikalil veenozhukidumpol
oru manam madhukanam vaarnnurukidumpol
hrudaya shaarika kenalayum
madhuranomparam then kiniyum
padhika nee ithile vaa
(thazhvaram...)

iniyumee vazhikalil poovu mazhayuthirum
akale ninnarumayaay pinvilikal kelppoo
kavitha paadiya raakkuruvi
mizhikalil nanavaarnnuvo
padhika nee ithile vaa
(thazhvaram...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താഴ്‌വാരം (Sad)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
പൂവാങ്കുരുന്നിന്നു
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
തുളസീമാലയിതാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍