View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Naavum neeti virunnu ...

MovieCheppukilukkana Changaathi (1991)
Movie DirectorKaladharan (Kala Adoor)
LyricsBichu Thirumala
MusicJohnson
SingersSujatha Mohan, Unni Menon, Balagopalan Thampi, Krishnachandran

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011
 
അരക്കില്ലമടത്തിച്ച നരിയെടുത്തവലെടുത്തരക്കെടുത്തുരുക്കെടുത്തരക്കില്ലമടത്തിച്ച
നരിയുമിട്ടവലുമിട്ടരക്കുമിട്ടുരുക്കുമിട്ടപ്പൻ ഉപ്പും കൊണ്ടിപ്പോ വരും
എങ്ങനെ എങ്ങനെ എങ്ങനെ എങ്ങനെ എങ്ങനെ

അരക്കില്ലമടത്തിച്ച നരിയെടുത്തവലെടുത്തരക്കെടുത്തുരുക്കെടുത്തരക്കില്ലമടത്തിച്ച
നരിയുമിട്ടവലുമിട്ടരക്കുമിട്ടുരുക്കുമിട്ടപ്പൻ ഉപ്പും കൊണ്ടിപ്പോ വരും
ദാ ഇങ്ങനെ !


നാവും നീട്ടി വിരുന്നു വരുന്നവരേ
നാക്കിനു നീളം കൂടിയ മാളോരേ
കെട്ടാമോ കൊട്ടാരം മൊഴി കൊണ്ടൊരു മീനാരം
നാവേലൊരു ശരഗതിവേഗത്തിൽ ഹോയ്

നാവും നീട്ടി വിരുന്നു വരുന്നവരേ ഹാ
നാക്കിനു നീളം കൂടിയ മാളോരേ
കെട്ടാമോ കൊട്ടാരം മൊഴി കൊണ്ടൊരു മീനാരം
നാവേലൊരു ശരഗതിവേഗത്തിൽ ഹോയ്
നാവും നീട്ടി വിരുന്നു വരുന്നവരേ വരുനവരേ
ആ നാക്കിനു നീളം കൂടിയ മാളോരേ മാളോരേ

എന്നാലേ ഞാനൊന്നു പറയാം
ആ പറ പറ
പഴയൊരു പടി തുറ പടിഞ്ഞാറെപ്പൊര തൊറ
അറ തൊറ മൊറമെട് പയറളക്കാൻ
ഹ ഹ ഹാ കൊള്ളാം കൊള്ളാം
ഒരു പരലുരുളൻ പരലുരുട്ടി ഉരലേൽ വെച്ചാൽ
ഉരലുരുളുമോ പരലുരുളുമോ
ഏ ഏ ഏ ഏ
നാടുമുടിക്കും അടുക്കുമൊഴിക്കുട നാവിലുടക്കി വരും
നാൽക്കവലച്ചെവലങ്ങടെ മക്കടെ നാലയലങ്ങളിലും
ആലങ്ങാട്ടങ്ങാടീല് ആറാം നാളന്തിയ്ക്ക്
ആറാളാറാളാടിനെയറുത്തു
ആളിനെയറുത്തു
ആടിനെയറുത്തു
നാവിനു ദോഷമടക്കിയിടക്കിടെ നാവോറു പാടി വരും
പാണനു വീണയിലീണം, കൂട്ടണ പാനീ മുഴക്കികളും
കാണുന്നവരും മൊഴിയാട്ടം കേൾക്കുന്നവരും
ഒരു വട്ടം കൂടാമോ പോരാമോ ചൊല്ലാമോ

ബെറ്റി ബോട്ട് സം ബട്ടർ
ദി ബട്ടർ വാസ് ബിറ്റർ
സോ ബെറ്റി ബോട്ട് സം ബെറ്റെർ ബട്ടർ
ടു മേയ്ക്ക് ദി ബിറ്റർ ബട്ടർ ബെറ്റർ

ആ ബല ബല ബല ബല
ഇങ്കേ തങ്കും തങ്കൈഗംഗേ പൊൻകാലയിലേ പൊങ്കാലയുടൻ
ഗംഗയുറങ്കിന മൺകലമോടൊരു മംഗളമങ്ക കണക്ക് കുലുങ്ക്
വെയ് വെയ് കൈ വെയ് വൈഗൈ നദിമേൽ എൻ‌ട്രൊരു തെൻ‌ട്രലുമൻ‌ട്രു മുറൻ‌ട്രായ്
എവിടെ...

നാവും നീട്ടി വിരുന്നു വരുന്നവരേ
നാക്കിനു നീളം കൂടിയ മാളോരേ
കെട്ടാമോ കൊട്ടാരം മൊഴി കൊണ്ടൊരു മീനാരം
നാവേലൊരു ശരഗതി വേഗത്തിൽ ഹോയ്
നാവും നീട്ടി വിരുന്നു വരുന്നവരേ വരുന്നവരേ
നാക്കിനു നീളം കൂടിയ മാളോരേ മാളൊരേ

സീ ഷെൽ‌സ് സീ ഷെൽ‌സ് ഓൺ ദി സീ ഷോർ
ഏ ഷീ സെൽ‌സ് ഷീ സെ ആ
യ യ യ യ യ യേ
സൈക്കിൾ റാലി പോലൊരു ലോറി റാലി ആഹ
സൈക്കിൾ റാലി പോൽ അയ്യോ ശവം ശവം

നാവും നീട്ടി വിരുന്നു വരുന്നവരേ
നാക്കിനു നീളം കൂടിയ മാളോരേ
നാവും നീട്ടി വിരുന്നു വരുന്നവരേ
നാക്കിനു നീളം കൂടിയ മാളോരേ
നാവും നീട്ടി വിരുന്നു വരുന്നവരേ
നാക്കിനു നീളം കൂടിയ മാളോരേ......


Other Songs in this movie

Swaralaya pallaviyil
Singer : Unni Menon   |   Lyrics : Bichu Thirumala   |   Music : Johnson
Chandanam Peythu
Singer : Balagopalan Thampi, Radhika Thilak   |   Lyrics : Bichu Thirumala   |   Music : Johnson