View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാരോണില്‍ വിരിയും ...

ചിത്രംകൂടിക്കാഴ്ച (1991)
ചലച്ചിത്ര സംവിധാനംടി എസ് സുരേഷ് ബാബു
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010

ശാരോണിൽ വിരിയും ശോശന്നപ്പൂവേ
ശാലീനയല്ലോ നീ (2)
നിന്നുള്ളിൽ തുളുമ്പും തൂമധുവുണ്ണും തേൻതുമ്പിയെന്നും ഞാൻ
മനസ്സിന്റെ അകത്തളത്തൊരു വട്ടം
ഉണരുവാൻ എനിക്കു നീ ഇടം തരുമോ
ഇടം തന്നാൽ അതിനുള്ളിൽ ഉതിരുന്ന
പരിമളമൊരു നുള്ളു കടം തരുമോ
(ശാരോണിൽ..)

കന്നിച്ചെമ്മുന്തിരി വള്ളി
നിൻ മെയ്യിൽ കിന്നരി തുള്ളി
ആവേശം പൂപ്പന്തലായ്
നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ
വീഞ്ഞൂറും പനിനീർ മാതളം
പനിമലരിൻ തളിരിതളിൽ
കൊതി നുണയും തുമ്പീ
നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം
(ശാരോനിൽ..)

മാർബിൾ വെൺകല്ലു കടഞ്ഞ്
മാമ്പൂവിൻ മേനി നനഞ്ഞു
സീയോണിൻ മഞ്ഞിൻതുള്ളി
ഓശാന പാടാം കുർബാന കൊള്ളാം
ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ
സമരിയയിൽ പുലരികളിൽ പൊഴിയുമിളംമഞ്ഞിൽ
നാം കണികളായ് കുളിരണിയാം ജന്മം ജന്മം
(ശാരോനിൽ..)


----------------------------------

Added by devi pillai on December 12, 2010

shaaronil viriyum shoshannappoove
shaaleenayallo nee
ninnullil viriyum thoomadhuvunnum
then thumbiyennum njan
manassinte akathalathoru vattam
unaruvaan enikku nee idam tharumo?
idam thannaal athinullil uthirunna
parimalamoru nullu kadam tharumo?

kannichemmunthiri valli
nin meyyil kinnari thulli
aavesham pooppanthalaay
naanathin kunnukal ninomal chundil
veenjoorum paneer maathalam
panimalarin thalirithalil
kothi nunayum thumbi
nin chirakadi than chalanathayil jeevaanandam

maarbil venkallu kadanju
maamboovin meni nananju
seeyonin manjin thulli
oshaanapaadaam kurbaana kollaam
onnikkaam ullil palliyil
samariyayil pularikalil pozhiyumilam manjil
naam kanikakalaay kuliraniyaam janmam janmam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതിയ കുടുംബത്തിന്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പുതിയ കുടുംബത്തിന്‍(F)
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌