View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോരൂ പോരൂ ...

ചിത്രംവേനല്‍ക്കിനാവുകൾ (1991)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎല്‍ വൈദ്യനാഥന്‍
ആലാപനംകെ ജെ യേശുദാസ്, സുനന്ദ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on July 31, 2010
 
കൂഹൂ കൂഹൂ‌ (2)

പോരൂ പോരൂ ആദി വിജനതയില്‍
ആരോ പാടി ആദി മലര്‍വനിയില്‍
ഞാനാണാഗീതം നീയാ സംഗീതം (2)
പോരൂ പോരൂ

ഈറത്തണ്ടിന്‍ മാറിന്‍ മുത്തും ഈറന്‍ കാറ്റു ഞാന്‍
ആറ്റില്‍ ചാഞ്ഞു നൃത്തം വെയ്ക്കും ആര്‍ദ്രാപുഷ്പം നീ
നീയാം ആലോല ലാസ്യം പകര്‍ന്നു താളത്തുടിപ്പു ഞാന്‍
ഹേയു് - ഹേയു് - ഹേയു്

പോരൂ - പോരൂ - ആദി വിജനതയില്‍
ആരോ - പാടി - ആദി മലര്‍വനിയില്‍
ഞാനാണാഗീതം - നീയാ സംഗീതം
പോരൂ പോരൂ

എങ്ങും പൂമരങ്ങള്‍ പൂക്കള്‍ ചിന്നും ഛായയില്‍
ഇന്നീ നമ്മള്‍ മാത്രം എന്നുമെന്നും നാം മാത്രം
ദൂരെ നിലാവു പെയ്യും വനാന്ത ഭൂവും മയക്കമായു്
ഹേയു് - ഹേയു് - ഹേയു്

പോരൂ - പോരൂ - ആദി വിജനതയില്‍
ആരോ - പാടി - ആദി മലര്‍വനിയില്‍
ഞാനാണാഗീതം - നീയാ സംഗീതം (2)
പോരൂ പോരൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പേരാറ്റിന്‍ അക്കരെയക്കരെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എല്‍ വൈദ്യനാഥന്‍
ആകാശ മേടയ്ക്കു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എല്‍ വൈദ്യനാഥന്‍
ഗൗരി മനോഹരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എല്‍ വൈദ്യനാഥന്‍