View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ യാമിനി ...

ചിത്രംതലസ്ഥാനം (1992)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
നീ യാമിനീ മധുയാമിനി
ഏകാകിനീ പ്രിയ കാമിനീ
തേടുന്നാരേ നീ ഇതിലേ
ഈറനാകുമളിവേണി അഴിയേ അഴകേ (നീ യാമിനീ...)

നീട്ടി നീട്ടിയൊരു കാട്ടുപക്ഷിയുടെ പാട്ടിതാ
കേട്ടുണർന്നൂ പ്രണയാർദ്രമേതു മറുപാട്ടു പാടീ നീ
ഏതു മലർക്കുടിൽ നിന്നെയും
തേടി വിളക്കു കൊളുത്തിയോ
ഏതൊരു കാമുകസന്നിധി തേടുകയായ് ( നീ യാമിനി...)

അല്ലിമുല്ല മദഗന്ധമാർന്ന തിരി നീട്ടിയോ
മല്ലികാശരനു തേൻ കുടങ്ങൾ മലർശാഖി നീട്ടിയോ
നീലനിചോളമഴിഞ്ഞുവോ
നീയലസാംഗി തളർന്നുവോ
നീരദയവനിക താഴ്ത്തിയതമ്പിളിയോ (നീ യാമിനീ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 22, 2010

Nee yaamini madhuyaamini
Ekaakini priya kaamini
thedunnaare nee ithile
eeranaakumaliveni azhiye azhake
(Nee yaamini...)

Neetti neettiyoru kaattupakshiyude paatithaa
kettunarnnu pranayaardramethu marupaattu paadi nee
Ethu malarkkudil ninneyum
thedi vilakku koluthiyo
ethoru kaamukasannidhi thedukayaay
(Nee yaamini...)

Allimulla madagandhamaarnna thiri neettiyo
mallikaasharanu thenkudangal malarshaakhi neettiyo
neelanicholamazhinjuvo
neeyalasaamgi thalarnnuvo
neeradayavanika thaazhthiyathampiliyo
(Nee yaamini...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തമ്പേറിൻ താളം
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ്‌, കൃഷ്ണചന്ദ്രന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
പൂക്കാലം പോയെന്നോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍