View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അത്തിവരമ്പില്‍ തത്തകള്‍ പാടും ...

ചിത്രംഭാഗ്യവാന്‍ (1994)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

athivarambil thathakal paadum
pukilundo poothappaattundo
thithaka they they melam koottum
thakilundo naadaswaramundo
maarikkulangare maanikkyakkokke
neeyottakkaalinmel dhyaanippathaare
aadikkaarin manchalileri
manimazhavillum maanjallo
malayadivaaram hoyya ho
puthiyoru velaykkunarunne
ithu kodiyettam hoyya ho
(athivarambil)

thaazhathe poykaykku ponnaambalu poothaali
kannaanthali muttathoru thumbithiru nritham
maanathe poykaykku ponnambili thaalippoo
vinnin thiru muttathoru paalaykkila vannu
poo vannu kaa vannu
paalaykku neerekaan
kunnin makale nee vaayo
kaarthika deepam
kaavadiyaattam thirayaattam
paalabhishekhakkudavum kondini vaa
(athivarambil)

etho madhura naadaamritham en
paadanoopura ninaadam
unarum ninnormmayil
vannaalum ennarikilee raavil
pranaya madhura hridaya murali choriyumetho
madhura naadaamritham
en praanavenuvathiloorum
nirayumennormmayil
(athivarambil)

thaaramban poojikkum
maaraari thrikkovil
munnil japamanthrathodu
ponnarayaalunde
shreekovil vaathukkal
kanchimmi kai kooppi
chundil thiru manthrathodu
nilppavalaaraaro
maikkannin maiyellaam
kanneeril maanjitto
mangalyathiruyogam naale
poovudalaake poo moodaan
porumoronam
pookkula thulli kalamaake nirayoo
(athivarambil)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അത്തിവരമ്പിൽ തത്തകൾ പാടും
പുകിലുണ്ടോ പൂതപ്പാട്ടുണ്ടോ
തിത്തക തെയ് തെയ് മേളം കൂട്ടും
തകിലുണ്ടോ നാദസ്വരമുണ്ടോ
മാരിക്കുളങ്ങര മാണിക്ക്യക്കൊക്കേ
നീയൊറ്റക്കാലിന്മേൽ ധ്യാനിപ്പതാരേ
ആടിക്കാറിൻ മഞ്ചലേറി
മണിമഴവില്ലും മാഞ്ഞല്ലോ
മലയടിവാരം ഹൊയ്യാ ഹൊയ്
പുതിയൊരു വേലക്കുണരുന്നേ
ഇതു കൊടിയേറ്റം ഹൊയ്യാ ഹൊയ്
(അത്തിവരമ്പിൽ...)

താഴത്തെ പൊയ്കക്കു പൊന്നാമ്പല്‍പ്പൂത്താലി
കണ്ണാന്തളിമുറ്റത്തൊരു തുമ്പിത്തിരുനൃത്തം
മാനത്തെ പൊയ്കക്കു പൊന്നമ്പിളി താലിപ്പൂ
വിണ്ണിൻ തിരുമുറ്റത്തൊരു പാലയ്ക്കില വന്നൂ
പൂ വന്നൂ കാ വന്നൂ
പാലയ്ക്കു നീരേകാൻ
കുന്നിന്മകളേ നീ വായോ
കാർത്തിക ദീപം
കാവടിയാട്ടം തിറയാട്ടം
പാലഭിഷേകക്കുടവും കൊണ്ടിനി വാ
(അത്തിവരമ്പിൽ..)

ഏതോ മധുരനാദാമൃതം എൻ
പാദനൂപുരനിനാദം
ഉണരും നിന്നോർമ്മയിൽ
വന്നാലും എന്നരികിലീ രാവിൽ
പ്രണയമധുരഹൃദയമുരളി ചൊരിയുമേതോ
മധുര നാദാമൃതം
എൻ പ്രാണവേണുവതിലൂറും
നിറയുമെന്നോർമ്മയിൽ
(അത്തിവരമ്പിൽ..)

താരമ്പൻ പൂജിക്കും
മാരാരി തൃക്കോവിൽ
മുന്നിൽ ജപമന്ത്രത്തോടു
പൊന്നരയാലുണ്ടേ
ശ്രീകോവിൽ വാതുക്കൽ
കൺ ചിമ്മി കൈക്കൂപ്പി
ചുണ്ടിൽ തിരുമന്ത്രത്തൊടു
നില്പവളാരാരോ
മൈക്കണ്ണിൻ മൈയെല്ലാം
കണ്ണീരിൽ മാഞ്ഞിട്ടോ
മംഗല്യത്തിരുയോഗം നാളെ
പൂവുടലാകെ പൂമൂടാൻ
പോരുമൊരോണം
പൂക്കുലതുള്ളീ കളമാകെ നിറയൂ
(അത്തിവരമ്പിൽ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗൗരിശങ്കര
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
മധുവനങ്ങൾ
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍