View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്ധകാരം ...

ചിത്രംപാഥേയം (1993)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകൈതപ്രം
സംഗീതംബോംബെ രവി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 23, 2010

അന്ധകാരം...
അനാഥദുഃഖം മൂടിനില്‍ക്കും ശൂന്യത
അന്ധകാരം...
മര്‍ദ്ദനങ്ങളില്‍ അടിമവര്‍ഗ്ഗം അഴിഞ്ഞുവീഴും യാതന
അന്ധകാരം... അന്ധകാരം...

അമ്മതന്‍ നെഞ്ചിന്‍ നെരുപ്പോടില്‍ നിന്നും
പന്തം കൊളുത്തിപ്പിറന്നവനാണു ഞാന്‍
ഘനതിമിരപാളികള്‍ കീറിപ്പിളര്‍ന്നു കൊണ്ടൊരു-
താളവട്ടം പിടിക്കുവാന്‍ വന്നു ഞാന്‍
സിരകളില്‍ പ്രളയവും മിഴികളില്‍ ഗ്രീഷ്മവും
നടകളില്‍ തീമഴയുമേല്‍ക്കുവിന്‍ കൂട്ടരേ
അകനാക്കിലഗ്നിയുടെ വാക്കിന്‍ വസന്തം
പൊരുതുന്ന മര്‍ത്ത്യന്റെ പൊരുളായുയര്‍ത്തുവിന്‍

നക്ഷത്രക്കോടികള്‍ നാഴികക്കല്ലുകള്‍
സൂര്യനും ചന്ദ്രനും കാവല്‍ത്തിടമ്പുകള്‍
കൈവിലങ്ങാദ്യം തെറിക്കട്ടെ, മായാത്ത
മോചനസ്വപ്നം കുറിയ്ക്കട്ടെ മര്‍ത്ത്യന്‍
ഉന്മാദനൃത്തം തുടങ്ങട്ടെ ദിക്കുകള്‍
മനുജന്റെ നെഞ്ചില്‍ മുഴങ്ങട്ടെ ദുന്ദുഭി

ഇവനെ ബന്ധിക്കുക.
ഇവന്‍ സ്യൂസിന്‍റെ നിഷേധി.
ഇവന്‍ അഥീനിയുടെ കാമുകന്‍.

ബന്ധനത്തില്‍ പിടഞ്ഞുഴലും മര്‍ത്ത്യഹൃദയം കീറുവാനായ്
കാളരാത്രിയില്‍ വട്ടമിട്ടു പറന്നുവന്നൂ രാപ്പരുന്തുകള്‍
രക്തദാഹം തീര്‍ക്കുവാനായ് കൂട്ടമോടെ പറന്നുവന്നവ
ചിറകടിച്ചു കൊടുംകൊക്കുകള്‍ കരളിലാഴ്ത്തി രാവുതോറും
ഹൃദയപുഷ്പം പുലരി തോറും തിരികെയവനില്‍ പൂത്തു നിന്നു
ജീവരക്തം സിരയിലൊഴുകി മിഴികളേന്തീ അഗ്നിനാളം

കഴുകനെ ‍കൊണ്ടെന്‍റെ ഹൃദയം മുറിക്കിലും
കഴുമരം നീര്‍ത്തിയെന്‍ മുതുകില്‍ തളയ്ക്കിലും
ഒരു തുള്ളി രക്തത്തിണര്‍പ്പില്‍ നിന്നായിരം
രക്തപുഷ്പങ്ങളുയിര്‍ത്തെഴുന്നേറ്റിടും
നീതിപീഠങ്ങളെ നിങ്ങള്‍ക്കു മീതെയെന്‍
പുലരാപ്പുലരി ചുവന്നുദിയ്‌‍‍ക്കും

----------------------------------

Added by Susie on January 26, 2010

Andhakaaram...
anaadha dukham moodi nilkkum shoonyatha...
andhakaaram...
marddanangalil adimavarggam azhinju veezhum yaathana
andhakaaram...andhakaaram...

amma than nenchin nerippodil ninnum
pantham koluthi pirannvanaanu njaan
ghanathimira paalikal keerippilarnnukondoru
thaalavattam pidikkuvaan vannu njaan...
sirakalil pralayvum mizhikalil greeshmavum
nadakalil thee mazhyumelkkuvin koottare
akanakkil agniyude vaakkin vasantham
poruthunna marthyante porulaayuyarthuvin

nakshathrakkodikal naazhikakkallukal
sooryanum chandranum kaavalthidambukal
kaivilangaadyam therikkatte maayaatha
mochanaswapnam kuriykkatte marthyan
unmaadanritham thudangatte dikkukal
manujante nenchil muzhangatte dundubhi...

Ivane bandhikkuka...
ivan zeusinte nishedhi...
ivan Athenayude kaamukan...

bandhanathil pidanjuzhalum marthya hridayam keeruvaanaay
kaalaraathriyil vattamittu parannu vannoo raapparunthukal
rakthadaaham theerkkuvaanaay koottamode parannu vannava
chirakadichu kodum kokkukal karalilaazhthi raavu thorum
hridaya pushpam pulari thorum thirike avanil poothu ninnu
jeevaraktham sirayilozhuki mizhikalenthee agninaalam...

kazhukanekondente hridayam murikkilum
kazhumaram neerthiyen muthukil thalaykkilum
oru thulli raktha thinarppil ninnaayiram
rakthapushppangal uyirthezhunneettidum
neethipeedangale ningalkku meetheyen
pularaa pulari chuvannudiykkum...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗണപതിഭഗവാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബോംബെ രവി
ചന്ദ്രകാന്തം കൊണ്ട്
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബോംബെ രവി
രാസനിലാവിന്‌
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ബോംബെ രവി
പ്രപഞ്ചം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബോംബെ രവി
ജ്വാലാമുഖികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബോംബെ രവി
ചന്ദ്രകാന്തം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ബോംബെ രവി