View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തീരത്തു ...

ചിത്രംഏഴരകൂട്ടം (1995)
ചലച്ചിത്ര സംവിധാനംകരീം
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംജോണ്‍സണ്‍
ആലാപനംമനോ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011
തീരത്ത് ചെങ്കതിരു വീഴുമ്പം
മാനത്തെ ചീനവല താഴുമ്പം
ഓരത്തെ പഞ്ചാരമണ്ണിൽ തീയൂതും തെമ്മാടിക്കാറ്റേ
തീ പാറും പാട്ടൊന്നു താ
നിരത്തു പാട്ടിൻ സ്വരത്തിനൊക്കണം
കറുത്ത പാട്ടിൻ കരുത്തു കാട്ടണം
കടത്തുകാരിക്കു കൂട്ടായ് ചേലൊത്ത പാട്ടായ് വാ
(തീരത്ത്...)

ചെമ്പരുന്തു പോലെ കടൽ മേലേ മേലേ
ഒന്നു ചുറ്റി പാറി വരണം വിണ്ണിൻ
ചെമ്പഴുക്ക ഒന്നു മുറുക്കാനായ് ആഹാ
മമ്മദിനു കൊണ്ടുക്കൊടുക്കാം
ഹേയ് മാനത്തെ അരിക്കിലാമ്പിൻ തീ താഴ്ത്തി വെച്ചും കൊണ്ട്
മൂവന്തിപ്പെണിന്നു പോയല്ലോ
എണ്ണ വാങ്ങി വിളക്കിലു നിറച്ചൊഴിച്ച്
റാന്തൽ പുരിയേട്ടയെന്ന് വിളിച്ചും കൊണ്ട്
അന്തിക്കള്ളു മോന്തിക്കൊണ്ട് അന്തപ്പായി എഴുന്നള്ളി പകിട പന്ത്രണ്ട്
(തീരത്ത്...)

ചെമ്പരുത്തിച്ചേലിലുള്ള പെണ്ണിൻ കൈയ്യാൽ അയ്യാ
ചന്തമൊന്നു കണ്ടു വരണം അയ്യാ
ചമ്പക്കര കായൽ വരെ പോയി അയ്യാ
വള്ളം കളി കണ്ടു വരണം
ഹേയ് ചെന്തീയിൽ വിരിഞ്ഞ പെണ്ണേ
ചെമ്പട്ടും അണിഞ്ഞ പെണ്ണേ
ഈ രാവിൽ ചേർന്നൊന്നു പാടാൻ വാ
കുപ്പിവളേം ചന്തുപൊട്ടും വാങ്ങിത്തന്നിടാം
കൊച്ചിയിലെ കാശി പോലും കാട്ടിത്തന്നീടാം
എന്തും വാങ്ങികൊടുത്താലും നിന്റടവ് നടക്കില്ല
അവളു വരത്തില്ല
(തീരത്ത്...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011
 
Theerathu chenkathiru veezhumpam
maanathe cheenavala thaazhumpam
Orathe panchaaramannil theeyoothum themmaadikkaatte
thee paarum paattonnu thaa
nirathu paattin swarathinokkanam
karutha paattin karuthu kaattanam
kadathukaarikku koottaay chelotha paattaay vaa
(Theerathu..)

Chembarunthu pole kadal mele mele
Onnu chutti paari varanam vinnin
chembazhukka onnu murukkaanaay aahaa
mammadinu kondekkodukkaam
hey maanathe arikkilaambin thee thaazhthi vechum kondu
moovanthippenninnu poyallo
Enna vaangi vilakkilu nirachozhichu
Raanthal puriyettayennu vilichum kondu
anthikkallu monthikkondu anthappaayi ezhunnalli pakida panthandu
(Theerathu..)

Chembaruthi chelilulla pennin kaiyyaal ayyaa
chanthamonnu kandu varanam ayyaa
chambakkara kaayal vare poyi ayyaa
vallam kali kandu varanam
hey chentheeyil virinja penne
Chembattum aninja penne
ee raavil chernnonnu paadaan vaa
kuppivalem chaanthupottum vaangi thannidaam
Kochiyile kaashi polum kaatti thannidaam
Enthum vaangikkoduthaalum nintadavu nadakkillaa
avalu varathilla
(Theerathu..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇല്ലിക്കാടും
ആലാപനം : സ്വര്‍ണ്ണലത   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജോണ്‍സണ്‍
ഉതാളികാവിലെ അമ്മേ ഭഗവതി
ആലാപനം : സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജോണ്‍സണ്‍