മിഴികളിലഴകിന്‍ ...
ചിത്രം | ആകാശത്തേക്കൊരു കിളിവാതില്‍ (1996) |
ചലച്ചിത്ര സംവിധാനം | പ്രതാപ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by Kalyani on January 16, 2011 മിഴികളിലഴകിന്‍ പൂക്കാലം കനവുകള്മെനയും പുലര്‍കാലമായ് മഴവില്ലു തുന്നിയ തൊങ്ങലുമായ് മയില്‍പ്പീലിച്ചിറകുകള്‍ നീര്‍ത്തുകയായ് മനസ്സും മാനവുമൊരുപോലെ... മിഴികളിലഴകിന്‍ പൂക്കാലം കനവുകള്മെനയും പുലര്‍കാലമായ്.... പൂന്തളിരിന്‍ പൊന്രേണുവുമായ് വസന്തകാല മൌനം താഴ്വരയില് പൈന്തേൻമഴയില് അലിഞ്ഞലിഞ്ഞു പാടും.... നീയെന്‍ നെഞ്ചിലുരുമ്മിയ ചന്ദനവല്ലകിയിന്നലെ മീട്ടീ നീയെന്നുള്ളിലുറങ്ങുമൊരമ്പിളിമുത്തിനു ചാരുത കൂട്ടീ ആരാരുമറിയാതെയേതോ സ്വരമധുരിമയായ് നാം മൂളുകയായ് മിഴികളിലഴകിന്‍ പൂക്കാലം കനവുകള്മെനയും പുലര്‍കാലമായ്.... വാര്‍മുകിലിന്‍ മഞ്ഞാടയുമായ് വിരുന്നു വന്നയാമം ഓര്‍മ്മകള്‍ തന് പുല്ലാങ്കുഴലില്‍ നിറഞ്ഞുറഞ്ഞൊരീണം... നീയെന്ചുണ്ടിലുണര്ത്തിയ മായികപഞ്ചമ രാഗപരാഗം ഏതോ മാസ്മരമോഹനഭാവനചാര്ത്തിയ മൂകവികാരം സല്ലാപ സംഗീതമായി.... ഉള്ളിലിതളിടുമേതോ ശ്രുതിയായി..... (മിഴികളിലഴകിൻ..) ---------------------------------- Added by Kalyani on January 16, 2011 Mizhikalilazhakin pookkaalam kanavukal menayum pularkaalamaay mazhavillu thunniya thongalumaay mayilppeelichirakukal neerthukayaay manassum maanavumorupole... mizhikalilazhakin pookkaalam kanavukal menayum pularkaalamaay poonthalirin ponrenuvumaay vasantha kaala maunam thaazhvarayil painthenmazhayil alinjalinju paadum.... neeyen nenchilurummiya chandanavallakiyinnale meetti neeyennullilurangumorampili muthinu chaarutha koottee aaraarumariyaatheyetho swara madhurimayaay naam moolukayaay mizhikalilazhakin pookkaalam kanavukal menayum pularkaalamaay vaarmukilin manjaadayumaay virunnu vanna yaamam ormmakal than pullaankuzhalil niranjuranjoreenam.... neeyen chundilunarthiya maayikapanchama raagaparaagam etho maasmara mohanabhaavana chaarthiya mookavikaaram sallaapa sangeethamaayi.... ullilithalidumetho shruthiyaayi..... (mizhikalilazhakin.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാല് നുരയായ്
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- പൊന്നാമ്പല്പൂ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്
- പാല് നുരയായ് [M]
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്