View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരെന്നുള്ളിന്നുള്ളില്‍ ...

ചിത്രംഇഷ്ടമാണു നൂറു വട്ടം (1996)
ചലച്ചിത്ര സംവിധാനംസിദ്ദിഖ് ഷമീർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Aaaraarennullil eenam mooli paadunnu
aalolam thaalam thulli thaane thanchi konchunnu
ponthinkal thanka theril koode pporunnu.....
manjani mani raavil chillayil
chillumalaraayi poothu njaan.....
pon kanavukal meettum veenayil
varnamazhayaayi peythu njaan....
sruthisukhamaay swarajathiyaay....
(Aararennullinnullil....)

Aadaathe malar choodaathe swaymadathe varumormmayil
nee maathram idaraathente niramaarodamaru aaedramaay
pathiye ninte nertha viralukal padarum deva veenayaay
manassil ninte naadamukilukal malaraay peytha raathriyil
paadippathinjoree paattin chilambumaay
theeraathe theerunnu njaan.....
manjani mani raavil chillayil
chillumalaraayi poothu njaan......
ponkanavukal meettum veenayil
varnnamazhayaayi peythu njaan....
sruthusukhamaay.....swarajathiyaay...

kaanaathe kani kaanathe kadha moolaathe ini ormmayil
neehaaramaniyaay ente mizhineeraay uthirum aadyamaay
akale maanja shyaamanishayude alivaay chernna maathrayil
ariyaathente kaathiloru swarajathiyaay pootha soumyathe
ninnekkurichu njan paadi thudangave
neeraalamaakunnu njaan....
ey manjani maniraavil chillayil
chillumalaraayi poothu njaan....
pon kanavukal meettum veenayil
varnnamazhayaayi peythu njaan.....
sruthusukhamaay swarajathiyaay...
(aaraarennullinullil....)
വരികള്‍ ചേര്‍ത്തത്: BIJU P D

ആരാരെന്നുള്ളിന്നുള്ളിൽ ഈണം മൂളി പാടുന്നു
ആലോലം താളംതുള്ളി താനേ തഞ്ചി കൊഞ്ചുന്നു
പൊൻതിങ്കൾ തങ്കത്തേരിൽ കൂടെപ്പോരുന്നൂ...
മഞ്ഞണി മണി രാവിൽ ചില്ലയിൽ
ചില്ലുമലരായി പൂത്തു ഞാൻ....
പൊൻ കനവുകൾ മീട്ടും വീണയിൽ
വർണ്ണമഴയായി പെയ്തു ഞാൻ...
ശ്രുതിസുഖമായ് സ്വരജതിയായ്...
(ആരാരെന്നുള്ളിന്നുള്ളിൽ...)

ആടാതെ മലർ ചൂടാതെ സ്വയമാടാതെ വരുമോർമ്മയിൽ
നീ മാത്രം ഇടറാതെന്റെ നിറമാറോടമരൂ ആർദ്രമായ്‌
പതിയെ നിന്റെ നേർത്ത വിരലുകൾ പടരും ദേവ വീണയായ്
മനസ്സിൽ നിന്റെ നാദമുകിലുകൾ മലരായ് പെയ്ത രാത്രിയിൽ
പാടിപ്പതിഞ്ഞൊരീ പാട്ടിൻ ചിലമ്പുമായ്
തീരാതെ തീരുന്നു ഞാൻ....
മഞ്ഞണി മണി രാവിൽ ചില്ലയിൽ
ചില്ലുമലരായി പൂത്തു ഞാൻ....
പൊൻ കനവുകൾ മീട്ടും വീണയിൽ
വർണ്ണമഴയായി പെയ്തു ഞാൻ...
ശ്രുതിസുഖമായ്..സ്വരജതിയായ്...

കാണാതെ കണി കാണാതെ കഥ മൂളാതെ ഇനി ഓർമ്മയിൽ
നീഹാരമണിയായ്‌ എന്റെ മിഴിനീരായ് ഉതിരും ആദ്യമായ്
അകലേ മാഞ്ഞ ശ്യാമനിശയുടെ അലിവായ് ചേർന്ന മാത്രയിൽ
അറിയാതെന്റെ കാതിലൊരു സ്വരജതിയായ് പൂത്ത സൗമ്യതേ
നിന്നെക്കുറിച്ചു ഞാൻ പാടി തുടങ്ങവേ
നീരാളമാകുന്നു ഞാൻ...
ഏയ് മഞ്ഞണി മണിരാവിൽ ചില്ലയിൽ
ചില്ലുമലരായി പൂത്തു ഞാൻ....
പൊൻ കനവുകൾ മീട്ടും വീണയിൽ
വർണ്ണമഴയായി പെയ്തു ഞാൻ...
ശ്രുതിസുഖമായ് സ്വരജതിയായ്...
(ആരാരെന്നുള്ളിന്നുള്ളിൽ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണി തിങ്കള്‍ ദീപം
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
കണ്ണോരം കാണാമുത്തേ
ആലാപനം : സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മഞ്ഞ കണി കൊന്ന
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പൊന്നുംപൂവും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മധുരിക്കും മനസ്സിന്റെ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പൊന്നുംപൂവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മധുരിക്കും മനസ്സിന്റെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പൊന്നുംപൂവും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
അമ്പിളി മുകുളം
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍