View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിരഹമായ്‌ ...

ചിത്രംമാന്‍ ഓഫ്‌ ദി മാച്ച്‌ (1996)
ചലച്ചിത്ര സംവിധാനംജോഷി മാത്യു
ഗാനരചനഗിരീഷ് പുത്തഞ്ചേരി, എസ്‌ രമേശന്‍ നായര്‍
സംഗീതംഇളയരാജ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍


Added by vikasvenattu@gmail.com on August 3, 2010
വിരഹമായ് വിഫലമായ്
യാത്ര ചൊല്ലിപ്പോകും നേരം ദൂരെ
തരളമാം ശ്രുതിയുമായ്
നൊന്തുപാടിയോ നീയിന്നും സന്ധ്യേ
ഒരു ദൂരതാരം നീട്ടും ദീപമോ
ഒരു പക്ഷി പാടും പാട്ടിൻ രാഗമോ
ഇരുൾ വീണുറങ്ങും നോവിൻ വീഥിയിൽ
ഇനിയെന്നുമെന്നും കൂട്ടായ് പോരുവാൻ
(വിരഹമായ്)

തിരതല്ലും നൊമ്പരങ്ങൾ കരകാണാ സാഗരങ്ങൾ
വാവണഞ്ഞ രാക്കാറ്റിൽ വിങ്ങിനില്‍ക്കവേ
തുഴയില്ലാത്തോണിപോലെ തകരുന്നു കൂരിരുട്ടിൽ
താന്തമായ മൗനങ്ങൾ നീറുമോർമ്മകൾ
ശ്യാമയാം യാമമേ മൊഴിമറന്നു പാടുമെൻ
ഗാനവും ഗഗനവും മതിമറന്നു പുൽകിവാ
ലോലമാം തെന്നലിൻ കുഞ്ഞുകൈകളാൽ
(വിരഹമായ്)

ഇടനെഞ്ചിൽ കാറ്റിടഞ്ഞും
കരൾ നൊന്തും കാൽ തളർന്നും
ആളിനിന്ന തീ പാളും ശോകയാത്രയിൽ
ഒരു ജന്മം പാഴിലാകും വ്യഥയാലെന്നുള്ളിലേതോ
കർമ്മബന്ധശാപങ്ങൾ പെയ്തിറങ്ങവേ
ഏകയായ് നിൽക്കുമെൻ ഹൃദയവീണ തേങ്ങിയോ
എന്തിനോ തേടുമെൻ കനവിലൊന്നു പുൽകിയോ
മൂടിടും മൗനമേ സാന്ത്വനം തരൂ
(വിരഹമായ്)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2011
 
Virahamay vibhalamay
yathra cholli Pokum neram doore
Tharalamaam shruthiyumay
nondu paadiyo Nee innum sandhye
Oru doora thaaram neetum deepamo
Oru pakshi paadum pattin raagamo
Irul veenurangum novin veedhiyil
Ini ennum ennum kootaay poruvaan
(Virahamay ...)

Thira thallum nombarangal kara kaana sagarangal
Vaavananja raakkatil vingi nilkave
Thuzhayilla thoni pole thakarunnu koorirutil
Thaanthamaya mounangal neerumormakal
Shyaamayam yaamame mozhi marannu paadumen
Ganavum gaganavum mathi marannu pulki va
Lolamaam thennalin kunju kaikalaal
(Virahamay ...)

Ida nenchil kaatidanjum
karal nonthum kaal thalarnnum
Aali ninna thee paalum shokha yaathrayil
Oru janmam pazhilaakum Vyadhayaalen ulliletho
karma banda shaapangal peythirangave
Ekayyay nilkumen hridaya veena thengiyo
Enthino thedumen kanavilonnu pulkiyo
Moodidum mouname santhwanam tharoo
(Virahamay ...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നല്ലകാലം വന്നു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
പൊന്നാവണി പൂമുത്തേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി, എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
കതിരും കൊത്തി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി, എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
വിരഹമായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി, എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ